---
title: "ചമ്പാട് മേഖലയിൽ  പുലിയിറങ്ങിയെന്നഭ്യൂഹം ; ആശങ്കയകറ്റണമെന്ന് നാട്ടുകാർ,  സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ച് വനം വകുപ്പ്."
english_title: "Rumors that a tiger has landed in Champat region;Locals should be concerned, Forest Department has checked the CCTV footage."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/177767/rumors-that-a-tiger-has-landed-in-champat-regionlocals-should-be-concerned-forest-department-has-checked-the-cctv-footage"
published_at: "2024-01-18T18:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a91fc0898a6_Untitled-2_copy.jpg"
keywords: []
---

# ചമ്പാട് മേഖലയിൽ  പുലിയിറങ്ങിയെന്നഭ്യൂഹം ; ആശങ്കയകറ്റണമെന്ന് നാട്ടുകാർ,  സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ച് വനം വകുപ്പ്.

> **Lead Summary:** **ചമ്പാട്:** ചമ്പാട് താരാ പള്ളി ജംഗ്ഷനിലാണ് പുലിയെ കണ്ടതെന്ന പ്രചരണമുണ്ടായത്. താരാ പള്ളിയോട് ചേർന്ന അസർ നിവാസിൽ ബഷീർ രാത്രിയിൽ പുലിയെ കണ്ടതായി പറഞ്ഞതിനെ തുടർന്ന് സമീപവാസികളടക്കം തിരച്ചിൽ നടത്തി. പ്രദേശത്തെ സി.സി ടിവികളിൽ പുലിയോട് സാദൃശ്യമുള്ള വലിയ ജീവിയെ കാണുകയും ചെയ്തു.

## Article Content

**ചമ്പാട്:** ചമ്പാട് താരാ പള്ളി ജംഗ്ഷനിലാണ് പുലിയെ കണ്ടതെന്ന പ്രചരണമുണ്ടായത്. താരാ പള്ളിയോട് ചേർന്ന അസർ നിവാസിൽ ബഷീർ രാത്രിയിൽ പുലിയെ കണ്ടതായി പറഞ്ഞതിനെ തുടർന്ന് സമീപവാസികളടക്കം തിരച്ചിൽ നടത്തി. പ്രദേശത്തെ സി.സി ടിവികളിൽ പുലിയോട് സാദൃശ്യമുള്ള വലിയ ജീവിയെ കാണുകയും ചെയ്തു.

ഇതിനിടെ സമീപവാസിയായ ജസിയുടെ വീട്ടിൽ വലിയ കാൽപ്പാടുകണ്ടതായ വിവരവുമെത്തി. ഇതു കൂടിയായതോടെ നാട്ടുകാർ ഭീതിയിലായി. നാട്ടുകാരുടെ ഭീതി അകറ്റണമെന്ന് ലീഗ് നേതാവ് റഹീം ചമ്പാട് ആവശ്യപ്പെട്ടു.

സി.സി ടിവി ദൃശ്യങ്ങൾ വനം വകുപ്പിന് കൈമാറി. ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും പുലിയോട് സാദൃശ്യമുള്ള ലെപ്പേർഡ് ക്യാറ്റ് എന്നറിയപ്പെടുന്ന കാട്ടുപൂച്ചയാവാം ഇതെന്ന നിഗമനത്തിലാണ് വനം വകുപ്പ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/177767/rumors-that-a-tiger-has-landed-in-champat-regionlocals-should-be-concerned-forest-department-has-checked-the-cctv-footage)