---
title: "വ​ട​ക​ര ദേ​ശീ​യപാ​ത​യി​ൽ കെഎസ്ആർടിസി ബസിന് പിറകിൽ ലോറിയിടിച്ച് അപകടം; നാലുപേർക്ക് പരിക്ക്"
english_title: "Lorry crashed back ksrtcbus vatakara"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/177661/lorry-crashed-back-ksrtcbus-vatakara"
published_at: "2024-01-18T12:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a8c8c44ba3c_65a8b718183de_accident.jpg"
keywords: []
---

# വ​ട​ക​ര ദേ​ശീ​യപാ​ത​യി​ൽ കെഎസ്ആർടിസി ബസിന് പിറകിൽ ലോറിയിടിച്ച് അപകടം; നാലുപേർക്ക് പരിക്ക്

> **Lead Summary:** വടകര: വ​ട​ക​ര ദേ​ശീ​യ പാ​ത​യി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ന് പി​റ​കി​ൽ ലോ​റി​യി​ടി​ച്ച് നാ​ല് പേ​ർ​ക്ക് പ​രി​ക്ക്. ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചി​നാ​ണ് അ​പ​ക​ടം. സ്റ്റോ​പ്പി​ൽ നി​ർ​ത്തി യാ​ത്ര​ക്കാ​രെ ക​യ​റ്റു​ന്ന​തി​നി​ട​യി​ൽ ലോ​റി ബ​സി​ന് പി​റ​കി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

## Article Content

വടകര: വ​ട​ക​ര ദേ​ശീ​യ പാ​ത​യി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ന് പി​റ​കി​ൽ ലോ​റി​യി​ടി​ച്ച് നാ​ല് പേ​ർ​ക്ക് പ​രി​ക്ക്. ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചി​നാ​ണ് അ​പ​ക​ടം. സ്റ്റോ​പ്പി​ൽ നി​ർ​ത്തി യാ​ത്ര​ക്കാ​രെ ക​യ​റ്റു​ന്ന​തി​നി​ട​യി​ൽ ലോ​റി ബ​സി​ന് പി​റ​കി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ മു​ന്നോ​ട്ടു നീ​ങ്ങി​യ ബ​സ് റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ട ര​ണ്ടു കാ​റി​ലും ഇ​ടി​ച്ചു. സം​ഭ​വ​ത്തി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ പി​ൻ​ഭാ​ഗ​വും ലോ​റി​യു​ടെ മു​ൻ​ഭാ​ഗ​വും പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.

ബ​സി​ടി​ച്ച ര​ണ്ടു കാ​റു​ക​ൾ​ക്കും കേ​ടു​പാ​ടു​ണ്ടാ​യി. വ​ട​ക​ര​നി​ന്നും ക​ക്ക​ട്ട്മു​ള്ള​മ്പ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു ബ​സ്. ബ​സ് യാ​ത്ര​ക്കാ​രാ​യ വ​ത്സ​ല (60), വി​ജ​യ​ല​ക്ഷ്‌​മി (62), സു​മ (48), ജി​ൻ​ഷ (33) എ​ന്നി​വ​രെ പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ദേ​ശീ​യ​പാ​ത​യി​ൽ ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/177661/lorry-crashed-back-ksrtcbus-vatakara)