---
title: "കണ്ണൂരിൽ മരുന്ന് മൊത്ത വ്യാപാര സ്ഥാപനത്തിൽ കവർച്ച ; ചുമർ തുരന്ന് 1,84,000 രൂപ കവർന്നു."
english_title: "Robbery in drug wholesale business in Kannur;1,84,000 was stolen by digging through the wall."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/177509/robbery-in-drug-wholesale-business-in-kannur184000-was-stolen-by-digging-through-the-wall"
published_at: "2024-01-17T19:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a7e48f404b3_Untitled-1_copy.jpg"
keywords: []
---

# കണ്ണൂരിൽ മരുന്ന് മൊത്ത വ്യാപാര സ്ഥാപനത്തിൽ കവർച്ച ; ചുമർ തുരന്ന് 1,84,000 രൂപ കവർന്നു.

> **Lead Summary:** **കണ്ണൂർ:** കണ്ണൂർ ഫോർട്ട് റോഡിലെ പ്ലാറ്റീനം സെന്ററിലെ ദി കാനനൂർ ഡ്രഗ് സെന്ററിലാണ് കവർച്ച നടന്നത്. ചുമർ തുരന്ന് അകത്ത് കയറിയ മോഷ്ടാക്കൾ 1,84,000 രൂപയാണ് കവർന്നത്.

## Article Content

**കണ്ണൂർ:** കണ്ണൂർ ഫോർട്ട് റോഡിലെ പ്ലാറ്റീനം സെന്ററിലെ ദി കാനനൂർ ഡ്രഗ് സെന്ററിലാണ് കവർച്ച നടന്നത്. ചുമർ തുരന്ന് അകത്ത് കയറിയ മോഷ്ടാക്കൾ 1,84,000 രൂപയാണ് കവർന്നത്.

സ്ഥാപനമുടമ രഞ്ജിത്ത് സഹദേവൻ ടൗൺ പോലീസിൽ പരാതി നൽകി. സ്ഥാപനത്തിന്റെ പിറക് വശത്തെ ചുമർ തുരന്ന് ബോക്സ് തള്ളി മാറ്റി നിലത്തിട്ട് അകത്ത് കയറിയാണ് മോഷണം നടത്തിയത്.

സ്ഥാപനത്തിന്റെ ഓഫീസിലെ മേശവലിപ്പ് തകർത്താണ് അതിനുള്ളിൽ സൂക്ഷിച്ച പണം കവർന്നത്. ഇന്നലെ വൈകീട്ട് ആറരയോടെ പൂട്ടിയ സ്ഥാപനം ഇന്ന് രാവിലെ ജീവനക്കാരെത്തി തുറന്നപ്പോഴാണ് മോഷണം നടന്നത് ശ്രദ്ധയിൽപ്പെട്ടത്.

ഇന്നലത്തെ കലക്ഷൻ തുകയാണ് മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന ത്. സ്ഥാപനത്തിന്റെ മുൻവശത്ത് മാത്രമേ സിസിടിവി ഉണ്ടാ യിരുന്നുള്ളു. ടൗൺ പോലീസും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/177509/robbery-in-drug-wholesale-business-in-kannur184000-was-stolen-by-digging-through-the-wall)