---
title: "തലശേരി റെയിൽവേ സ്റ്റേഷൻ പരിസരത്ത് യുവഡോക്ടറെ തടഞ്ഞ് നിർത്തി പണവും മൊബൈൽ ഫോണും കവർച്ച ചെയ്ത കേസിൽ ഒരാൾ അറസ്റ്റിൽ."
english_title: "A man has been arrested in the case of robbing money and mobile phone of a young doctor in Thalassery railway station area."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/177496/a-man-has-been-arrested-in-the-case-of-robbing-money-and-mobile-phone-of-a-young-doctor-in-thalassery-railway-station-area"
published_at: "2024-01-17T19:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a7db1f5c932_9b506b4f-8bf9-4913-906d-a1780569d5fd_(3).jpg"
keywords: []
---

# തലശേരി റെയിൽവേ സ്റ്റേഷൻ പരിസരത്ത് യുവഡോക്ടറെ തടഞ്ഞ് നിർത്തി പണവും മൊബൈൽ ഫോണും കവർച്ച ചെയ്ത കേസിൽ ഒരാൾ അറസ്റ്റിൽ.

> **Lead Summary:** ***തലശേരി : *** മുഴപ്പിലങ്ങാട് സ്വദേശി ഫൗസി യ മൻസിലിൽ എ.കെ.നസീറിനെ യാണ് തലശേരി സി.ഐ.ബിജു ആന്റണിയും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി 8 മണിയോടയാണ് സംഭവം.

## Article Content

***തലശേരി : *** മുഴപ്പിലങ്ങാട് സ്വദേശി ഫൗസി യ മൻസിലിൽ എ.കെ.നസീറിനെ യാണ് തലശേരി സി.ഐ.ബിജു ആന്റണിയും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി 8 മണിയോടയാണ് സംഭവം.

ഡോക്ടർ കാറിൽ നിന്ന് ഇറങ്ങുമ്പോൾ രണ്ട് പേർ വന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ഈ പ്രദേശം സാമൂഹ്യ വിരുദ്ധരുടെ താവളവുമാണെന്നാണ് പരാതി.

പെട്രോൾ പമ്പിനടുത്തുള്ള കാട് പിടിച്ച് കിടക്കുന്ന സ്ഥലങ്ങളിലാണ് ഇത്തരക്കാരുടെ താവളം. ഇത് വഴി റെയിൽവേ സ്റ്റേഷൻ ഭാഗ ത്തേക്ക് പോവുന്നതും വരുന്നതും പോലീസ് നേരത്തെ നിരോധി ച്ചതുമാണ്.

ഈ ഭാഗങ്ങൾ വെട്ടി തെളിച്ച് പുതിയ സ്റ്റാന്റിൽ നിന്നും റെയിൽവേ സ്റ്റേഷനിലേക്ക് എളുപ്പത്തിൽ എത്തിപ്പെടാനുള്ള റോഡാക്കി മാറ്റണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ നഗരസഭാ അധികാരികൾ ക്കും, റെയിൽവേക്കും നിവേദനങ്ങളും നൽകിയിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/177496/a-man-has-been-arrested-in-the-case-of-robbing-money-and-mobile-phone-of-a-young-doctor-in-thalassery-railway-station-area)