---
title: "കണ്ണൂരിൽ  കാർ റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞ്  അപകടം; യുവാവ് മരിച്ചു"
english_title: "Accident in Kannur when the car fell down on the roadside;The young man died"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/177456/accident-in-kannur-when-the-car-fell-down-on-the-roadsidethe-young-man-died"
published_at: "2024-01-17T16:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a7b057a6921_Untitled-5_copy.jpg"
keywords: []
---

# കണ്ണൂരിൽ  കാർ റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞ്  അപകടം; യുവാവ് മരിച്ചു

> **Lead Summary:** **കണ്ണൂർ : ** കാർ റോഡരികിലെ താഴ്‌ചയിലേക്ക് മറിഞ്ഞ് പരിക്കേറ്റ് ഗുരുതരവസ്ഥയിലായിരുന്ന യുവാവ് മരിച്ചു . നാറാത്ത് സ്വദേശി ഡാനിഷാണ് മരിച്ചത് . ഇന്നലെ രാത്രി 8.45നോടെ പുതിയതെരു ഭാഗത്ത് നിന്നും കമ്പിൽ ഭാഗത്തേക്കു പോകുകയായിരുന്ന കാർ ആണ് അപകടത്തിൽപെട്ടത്.

## Article Content

**കണ്ണൂർ : ** കാർ റോഡരികിലെ താഴ്‌ചയിലേക്ക് മറിഞ്ഞ് പരിക്കേറ്റ് ഗുരുതരവസ്ഥയിലായിരുന്ന യുവാവ് മരിച്ചു . നാറാത്ത് സ്വദേശി ഡാനിഷാണ് മരിച്ചത് . ഇന്നലെ രാത്രി 8.45നോടെ പുതിയതെരു ഭാഗത്ത് നിന്നും കമ്പിൽ ഭാഗത്തേക്കു പോകുകയായിരുന്ന കാർ ആണ് അപകടത്തിൽപെട്ടത്.

കൂടെ ഉണ്ടായിരുന്ന സഫ്‌വാൻ, സൈൻ, ഷിബിൻ എന്നിവർ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തെ തുടർന്ന് നിയന്ത്രണം വിട്ട കാർ വലതു ഭാഗത്തെ താഴ്‌ചയിലേക്ക് പതിക്കുകയായിരുന്നു. ശബ്ദം കേട്ട് എത്തിയ നാട്ടുകാരാണ് കാറിനുള്ളിൽ നിന്നും നാലു പേരെയും രക്ഷപ്പെടുത്തി കണ്ണൂർ ആശുപത്രിയിൽ എത്തിച്ചത്.

നില ഗുരുതരമായതിനെ തുടർന്ന് രണ്ടുപേരെ ചാലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കായരളത്തെ അബ്ദുൽ ഖാദറിൻ്റെയും, സമീറയുടെയും മകനാണ് ഡാനിഷ് .

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/177456/accident-in-kannur-when-the-car-fell-down-on-the-roadsidethe-young-man-died)