---
title: "4 കേസുകളിലും ജാമ്യം ; രാഹുല്‍ മാങ്കൂട്ടത്തില്‍  പുറത്തേക്ക്"
english_title: "Bail in 4 cases;Rahul came out in a crowd"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/177451/bail-in-4-casesrahul-came-out-in-a-crowd"
published_at: "2024-01-17T16:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a7ada71bfaf_Untitled-4_copy.jpg"
keywords: []
---

# 4 കേസുകളിലും ജാമ്യം ; രാഹുല്‍ മാങ്കൂട്ടത്തില്‍  പുറത്തേക്ക്

> **Lead Summary:** ** **യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കുട്ടത്തലിന് മുഴുവന്‍ കേസുകളിലും ജാമ്യം. ഇതോടെ റിമാന്‍ഡിലുള്ള രാഹുല്‍ ഇന്ന് തന്നെ പുറത്തിറങ്ങും. അറസ്റ്റിലായി എട്ടാം ദിവസമാണ് രാഹുലിന് മുഴുവന്‍ കേസുകളിലും ജാമ്യം ലഭിക്കുന്നത്. ഏറ്റവും ഒടുവിലായി അല്‍പം മുമ്പാണ് സിജെഎം കോടതി രാഹുലിനെതിരായ കേസില്‍ ജാമ്യം അനുവദിച്ചത്.

## Article Content

** **യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കുട്ടത്തലിന് മുഴുവന്‍ കേസുകളിലും ജാമ്യം. ഇതോടെ റിമാന്‍ഡിലുള്ള രാഹുല്‍ ഇന്ന് തന്നെ പുറത്തിറങ്ങും. അറസ്റ്റിലായി എട്ടാം ദിവസമാണ് രാഹുലിന് മുഴുവന്‍ കേസുകളിലും ജാമ്യം ലഭിക്കുന്നത്. ഏറ്റവും ഒടുവിലായി അല്‍പം മുമ്പാണ് സിജെഎം കോടതി രാഹുലിനെതിരായ കേസില്‍ ജാമ്യം അനുവദിച്ചത്.

യൂത്ത് കോൺ​ഗ്രസ് സെക്രട്ടറിയേറ്റ് മാർച്ച് അക്രമ കേസിലും ഡിജിപി ഓഫീസ് മാര്‍ച്ചുമായി ബന്ധപ്പെട്ട കേസിലുമാണ് ഇന്ന് ഉച്ചയ്ക്കുശേഷം രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം ലഭിച്ചത്.  ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. സെക്രട്ടറിയേറ്റ് മാർച്ചിന്‍റെ പേരിലെടുത്ത പുതിയ രണ്ട് കേസുകളിൽ ഇന്നലെ രാഹുലിന് ജാമ്യം കിട്ടിയിരുന്നു.

യൂത്ത് കോൺഗ്രസിന്‍റെ സെക്രട്ടറിയേറ്റ് മാർച്ചിലുണ്ടായ അക്രമവുമായി ബന്ധപ്പെട്ട കേസില്‍ തിരുവനന്തപുരം സെഷന്‍സ് കോടതിയും ഡിജിപി ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിലുണ്ടായ സംഘര്‍ഷത്തിന്‍റെ പേരിലുള്ള കേസില്‍ സിജിഎം കോടതിയുമാണ് രാഹുലിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

പൊതുമുതൽ നശിപ്പിച്ചു, പോലീസിനെ ആക്രമിച്ചു തുടങ്ങിയ കുറ്റങ്ങൾ ചുമത്തപ്പെട്ടാണ് രാഹുൽ അറസ്റ്റിലായിരുന്നത്. അമ്പതിനായിരം രൂപയുടെ ബോണ്ട് അല്ലെങ്കില്‍ രണ്ടുപേരുടെ ആള്‍ജാമ്യം, പൊതുമുതല്‍ നശിപ്പിച്ചതിന് 1360 രൂപ കെട്ടിവെക്കണം. ആറ് ആഴ്ചകളില്‍ എല്ലാ തിങ്കളാഴ്ചകളിലും പോലീസ് ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണം തുടങ്ങിയ വ്യവസ്ഥകളിലാണ് രാഹുലിന് ജാമ്യം അനുവദിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/177451/bail-in-4-casesrahul-came-out-in-a-crowd)