---
title: "കണ്ണൂരിൽ പിതാവിനെ കാണാൻ പോയതിന് 15കാരനെ മര്‍ദ്ദിച്ചു; അമ്മക്കും അമ്മാവനുമെതിരെ കേസ്"
english_title: "A 15-year-old man was beaten up for going to see his father in Kannur;Case against mother and uncle"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/177405/a-15-year-old-man-was-beaten-up-for-going-to-see-his-father-in-kannurcase-against-mother-and-uncle"
published_at: "2024-01-17T13:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a78ad8a3df0_download_(5).jpg"
keywords: []
---

# കണ്ണൂരിൽ പിതാവിനെ കാണാൻ പോയതിന് 15കാരനെ മര്‍ദ്ദിച്ചു; അമ്മക്കും അമ്മാവനുമെതിരെ കേസ്

> **Lead Summary:** **കണ്ണൂർ** : 15കാ​ര​നെ മ​ർദ്ദി​ച്ചുവെന്ന പ​രാ​തി​യി​ൽ അ​മ്മ​ക്കും അ​മ്മ​യു​ടെ അ​മ്മാ​വ​നു​മെ​തി​രെ ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ നി​യ​മ പ്ര​കാ​രം കേ​സ്.

## Article Content

**കണ്ണൂർ** : 15കാ​ര​നെ മ​ർദ്ദി​ച്ചുവെന്ന പ​രാ​തി​യി​ൽ അ​മ്മ​ക്കും അ​മ്മ​യു​ടെ അ​മ്മാ​വ​നു​മെ​തി​രെ ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ നി​യ​മ പ്ര​കാ​രം കേ​സ്.

പ​യ്യ​ന്നൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ 15കാ​ര​ന്റെ പ​രാ​തി​യി​ലാ​ണ് പ​യ്യ​ന്നൂ​ര്‍ പൊ​ലീ​സ് ജെ.​ജെ ആ​ക്ട് പ്ര​കാ​രം കേ​സെ​ടു​ത്ത​ത്. ഈ ​മാ​സം 12ന് ​വൈ​കീ​ട്ടാ​ണ് പ​രാ​തി​ക്കാ​സ്പ​ദ​മാ​യ സം​ഭ​വം.

ഭ​ര്‍ത്താ​വു​മാ​യി അ​ക​ന്നു​ക​ഴി​യു​ന്ന അ​മ്മ​യു​ടെ കൂ​ടെ​യാ​ണ് കു​ട്ടി​യു​ടെ താ​മ​സം. അ​തി​നി​ട​യി​ല്‍ മ​ക​ന്‍ പി​താ​വി​നെ കാ​ണാ​ന്‍ പോ​കു​ന്നു​വെ​ന്ന് പ​റ​ഞ്ഞ​താ​ണ് അ​മ്മ​യെ പ്ര​കോ​പി​പ്പി​ച്ച​ത്.

ഈ ​ദേ​ഷ്യ​ത്തി​ല്‍ അ​മ്മ​യും കൂ​ടെ​യു​ണ്ടാ​യി​രു​ന്ന അ​മ്മ​യു​ടെ അ​മ്മാ​വ​നും ചേ​ര്‍ന്ന് മ​ര്‍ദ്ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന കു​ട്ടി​യു​ടെ പ​രാ​തി​യി​ലാ​ണ് പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/177405/a-15-year-old-man-was-beaten-up-for-going-to-see-his-father-in-kannurcase-against-mother-and-uncle)