---
title: "പാലക്കൂലിൽ ഉണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ചമ്പാട്  സ്വദേശി മരിച്ചു ; മരിച്ചത് ചമ്പാട് ചോതാവൂർ ഹയർ സെക്കൻ്ററി സ്കൂളിലെ റിട്ട. ഓഫീസ് ജീവനക്കാരൻ കെ.പി ശശിധരൻ"
english_title: "A resident of Champat who was undergoing treatment died in a bike accident in Palakool;Champat Chotavur Higher Secondary School Retd."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/177385/a-resident-of-champat-who-was-undergoing-treatment-died-in-a-bike-accident-in-palakoolchampat-chotavur-higher-secondary-school-retd"
published_at: "2024-01-17T12:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a77efcbdca5_Untitled-2_copy.jpg"
keywords: []
---

# പാലക്കൂലിൽ ഉണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ചമ്പാട്  സ്വദേശി മരിച്ചു ; മരിച്ചത് ചമ്പാട് ചോതാവൂർ ഹയർ സെക്കൻ്ററി സ്കൂളിലെ റിട്ട. ഓഫീസ് ജീവനക്കാരൻ കെ.പി ശശിധരൻ

> **Lead Summary:** **ചമ്പാട്: ** ചമ്പാട് ചോതാവൂർ ഹയർ സെക്കൻ്ററി സ്കൂളിലെ റിട്ട. ഓഫീസ് അസിസ്റ്റൻറ് കുണ്ടുകുളങ്ങരയിലെ കുഞ്ഞി പറമ്പത്ത് ശശിധരനാണ് മരിച്ചത്.

## Article Content

**ചമ്പാട്: ** ചമ്പാട് ചോതാവൂർ ഹയർ സെക്കൻ്ററി സ്കൂളിലെ റിട്ട. ഓഫീസ് അസിസ്റ്റൻറ് കുണ്ടുകുളങ്ങരയിലെ കുഞ്ഞി പറമ്പത്ത് ശശിധരനാണ് മരിച്ചത്.

മൂന്ന് ദിവസം മുമ്പ് എലാങ്കോട് പാലക്കൂലുണ്ടായ ബൈക്കപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ശശിധരൻ മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ചായിരുന്നു അപകടം.

ശീതളാമണിയാണ് ഭാര്യ. കെ.പി ശരത്ത് ( ഓഫീസ് സ്റ്റാഫ്, ചമ്പാട് ചോതാവൂർ ഹയർസെക്കൻ്ററി സ്കൂൾ), കെ.പി ശരണ്യ (ടി.ടി.സി, വിദ്യാർത്ഥിനി). സഹോദരങ്ങൾ : പുഷ്പവല്ലി, സ്വാമി ദാസൻ, സുരേന്ദ്രൻ (റിട്ട. അധ്യാപകൻ, പിണറായി എ.കെ.ജി.എം എച്ച് എസ് എസ്), പരേതരായ സരോജിനി, രാജൻ, മണി മല്ലിക. ആദരസൂചകമായി ചമ്പാട് ചോതാവൂർ ഹയർ സെക്കൻ്ററി സ്കൂളിന് അവധി നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/177385/a-resident-of-champat-who-was-undergoing-treatment-died-in-a-bike-accident-in-palakoolchampat-chotavur-higher-secondary-school-retd)