---
title: "ജയിൽ ചാടിയ തടവുകാരനെ പിടിക്കാൻ പ്രത്യേക സംഘം ; അന്വേഷണ സംഘം ബംഗ്ളൂരിൽ"
english_title: "Special team to catch the prisoner who escaped from the jail;The investigation team is in Bangalore"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/177348/special-team-to-catch-the-prisoner-who-escaped-from-the-jailthe-investigation-team-is-in-bangalore"
published_at: "2024-01-17T11:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a76afa1a0ad_download_(3).jpg"
keywords: []
---

# ജയിൽ ചാടിയ തടവുകാരനെ പിടിക്കാൻ പ്രത്യേക സംഘം ; അന്വേഷണ സംഘം ബംഗ്ളൂരിൽ

> **Lead Summary:** ** കണ്ണൂർ‌: **കണ്ണൂർ‌ സെൻട്രൽ ജയിലിൽ നിന്ന്‌ തടവു ചാടിയ മയക്കുമരുന്ന്‌ കേസിലെ പ്രതി ടി സി ഹർഷാദിനെ പിടിക്കാൻ‌ പ്രത്യേക സംഘം രൂപവത്‌കരിച്ചു.

## Article Content

** കണ്ണൂർ‌: **കണ്ണൂർ‌ സെൻട്രൽ ജയിലിൽ നിന്ന്‌ തടവു ചാടിയ മയക്കുമരുന്ന്‌ കേസിലെ പ്രതി ടി സി ഹർഷാദിനെ പിടിക്കാൻ‌ പ്രത്യേക സംഘം രൂപവത്‌കരിച്ചു.

സിറ്റി പോലീസ് കമ്മിഷണർ അജിത്ത് കുമാറിന്റെ നിർദേശ പ്രകാരം അസി. കമ്മിഷണർ ടി കെ രത്നകുമാറിന്റെയും ടൗൺ പോലീസ് ഇൻസ്പെക്ടർ പി എ ബിനു മോഹന്റെയും നേതൃത്വത്തിലാണ്‌ അന്വേഷണ സംഘം രൂപവതക്‌രിച്ചത്‌.

ഇവർ ബംഗളൂരുവിൽ എത്തിയിട്ടുണ്ട്. മയക്കുമരുന്ന് സംഘത്തെ പ്രത്യേകമായി നിരീക്ഷിക്കുന്നുണ്ട്. ഹർഷാദിന്റെ സംഘത്തിന്റെ താവളങ്ങൾ പോലീസ് നിരീക്ഷിച്ച് വരികയാണ്. നാട്ടിലുള്ള ബന്ധുക്കളെയും സുഹൃത്തുകളെയും പോലീസ് ചോദ്യം ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/177348/special-team-to-catch-the-prisoner-who-escaped-from-the-jailthe-investigation-team-is-in-bangalore)