---
title: "കണ്ണൂരിൽ പൊള്ളലേറ്റ വയോധിക മരിച്ചു"
english_title: "Burned in KannurElderly died*"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/177339/burned-in-kannurelderly-died"
published_at: "2024-01-17T10:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a7639b10ca7_download_(1).jpg"
keywords: []
---

# കണ്ണൂരിൽ പൊള്ളലേറ്റ വയോധിക മരിച്ചു

> **Lead Summary:** ***കണ്ണൂർ : *** ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയതി നെത്തുടർന്ന് അത്യാസന്നനിലയിലായ വൃദ്ധ ആശുപത്രിയിൽ മരിച്ചു. ഒതയമ്മാടത്തെ കണ്ണൻ്റെ ഭാര്യ കുറ്റ്യൻ പാറു വാണ് ഇന്നലെ രാത്രി 11 മണിയോടെ പരിയാരം മെഡി.കോളേജാശുപത്രിയിൽ മരിച്ചത്.

## Article Content

***കണ്ണൂർ : *** ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയതി നെത്തുടർന്ന് അത്യാസന്നനിലയിലായ വൃദ്ധ ആശുപത്രിയിൽ മരിച്ചു. ഒതയമ്മാടത്തെ കണ്ണൻ്റെ ഭാര്യ കുറ്റ്യൻ പാറു വാണ് ഇന്നലെ രാത്രി 11 മണിയോടെ പരിയാരം മെഡി.കോളേജാശുപത്രിയിൽ മരിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്‌ച വൈകിട്ട് ആറ് മണിയോടെയാണ് വീട്ടുമുറ്റത്തുവച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഉടൻ ബന്ധുക്കൾ പരിയാരം മെഡി. കോളേജാശുപത്രിയിലെത്തിക്കുകയായിരുന്നു. കണ്ണപുരം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് ചെയ്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/177339/burned-in-kannurelderly-died)