---
title: "തലശ്ശേരി നഗര മധ്യത്തിൽ  യുവ  ഡോക്ടർ കവർച്ചക്കിരയായി ; രണ്ടംഗ സംഘം ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണും കവർന്നു."
english_title: "Young doctor robbed in Thalassery city center;The two-member gang threatened and stole money and a mobile phone."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/177254/young-doctor-robbed-in-thalassery-city-centerthe-two-member-gang-threatened-and-stole-money-and-a-mobile-phone"
published_at: "2024-01-16T20:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a6995297250_download_(8).jpg"
keywords: []
---

# തലശ്ശേരി നഗര മധ്യത്തിൽ  യുവ  ഡോക്ടർ കവർച്ചക്കിരയായി ; രണ്ടംഗ സംഘം ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണും കവർന്നു.

> **Lead Summary:** തലശ്ശേരി നഗര മധ്യത്തിൽ യുവ ഡോക്ടർ കവർച്ചക്കിരയായി രണ്ടംഗ സംഘം ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണും കവർന്നു. രണ്ട് പേർക്കെതിരെ തലശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

## Article Content

തലശ്ശേരി നഗര മധ്യത്തിൽ യുവ ഡോക്ടർ കവർച്ചക്കിരയായി രണ്ടംഗ സംഘം ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണും കവർന്നു. രണ്ട് പേർക്കെതിരെ തലശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഒരാളെ പോലീസ് തി രിച്ചറിഞ്ഞതായാണ് സൂചന. രാത്രി 8 മണിയോടെ സംഗമം കവല യിൽ വെച്ചാണ് സംഭവം. കൂത്തുപറമ്പിൽ സ്വകാര്യ ക്ലിനി ക്കിലെ ഡോക്ടർ തലശേരി പെരുന്താറ്റിലെ ഷാലോം വീട്ടിൽ ഡോ. ബ്രിട്ടോ ആണ് കവർച്ചക്കിരയായത്. സംഗമം കവലയിൽ മേൽപ്പാലത്തിനടുത്ത് കാർ നിർത്തി ഡോക്ടർ കാറിന് പുറത്ത് ഇറങ്ങിയ പ്പോൾ രണ്ടുപേർ വന്ന് കഞ്ചാവ് ഉണ്ടോ എന്ന് തിരക്കിയത്രെ.

ഇത് കേട്ട് ഡോക്ടർ ക്ഷുഭിതനായപ്പോൾ മൊബൈൽ ഫോൺ ബലമായി പിടിച്ചു വാങ്ങുകയും, പോക്കറ്റിൽ നിന്ന് പേഴ്സ് എടുത്ത് അതിലുണ്ടായ 800 രൂപയും കൊണ്ടുപോയെന്നുമാണ് പരാതി. തൊട്ടടുത്തുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്. പ്രതികൾ താമസിയാതെ പിടിയിലാവുമെന്നുമാണ് സൂചന. ഡോക്ടർ അടുത്ത ദിവസം യു.കെ.യിലേക്ക് പോകാനിരിക്കുകയുമാണത്രെ

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/177254/young-doctor-robbed-in-thalassery-city-centerthe-two-member-gang-threatened-and-stole-money-and-a-mobile-phone)