---
title: "ഭർതൃവീട്ടിലെ പീഡനം കാരണം ചൊക്ലി സ്വദേശിനി ആത്മഹത്യ ചെയ്ത കേസ് ; ഭർതൃസഹോദരിയായ കടവത്തൂർ സ്വദേശിനിയെ  കോടതി വെറുതെ വിട്ടു"
english_title: "A case where a native of Chokli committed suicide due to domestic violence;The court acquitted the sister-in-law of Kadavathur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/177238/a-case-where-a-native-of-chokli-committed-suicide-due-to-domestic-violencethe-court-acquitted-the-sister-in-law-of-kadavathur"
published_at: "2024-01-16T19:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a68949d2f88_Untitled-1_copy.jpg"
keywords: []
---

# ഭർതൃവീട്ടിലെ പീഡനം കാരണം ചൊക്ലി സ്വദേശിനി ആത്മഹത്യ ചെയ്ത കേസ് ; ഭർതൃസഹോദരിയായ കടവത്തൂർ സ്വദേശിനിയെ  കോടതി വെറുതെ വിട്ടു

> **Lead Summary:** ***പാനൂർ :*** ഭർതൃ വീട്ടിലെ പീഡനം കാരണം യുവതി മരിക്കാനിടയായ സംഭവത്തിൽ പ്രതിയെ കുറ്റക്കാരിയെല്ലെ ന്ന് കണ്ട് ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്‌ജ് എ. വി.മൃദുല വെറുതെ വിട്ടു. ചൊക്ലി അണിയാരത്തെ മലക്ക് താഴെ കുനിയിൽ എ.കെ.ശാരദയുടെ മകൾ ഷിജിനയെ ആണ് ഭർത്താവ് കടവത്തൂർ മലയൻ കണ്ടി വീട്ടിൽ പവിത്രൻ്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 2013 ഫിബ്രവരി 19 ന് പുലർച്ചയോടെ യാണ് സംഭവം.

## Article Content

***പാനൂർ :*** ഭർതൃ വീട്ടിലെ പീഡനം കാരണം യുവതി മരിക്കാനിടയായ സംഭവത്തിൽ പ്രതിയെ കുറ്റക്കാരിയെല്ലെ ന്ന് കണ്ട് ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്‌ജ് എ. വി.മൃദുല വെറുതെ വിട്ടു. ചൊക്ലി അണിയാരത്തെ മലക്ക് താഴെ കുനിയിൽ എ.കെ.ശാരദയുടെ മകൾ ഷിജിനയെ ആണ് ഭർത്താവ് കടവത്തൂർ മലയൻ കണ്ടി വീട്ടിൽ പവിത്രൻ്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 2013 ഫിബ്രവരി 19 ന് പുലർച്ചയോടെ യാണ് സംഭവം.

ഭർത്താവ് പവിത്രന്റെ സഹോദരി എം.കെ. വസന്ത (50) യാണ് കേസിലെ പ്രതി. 2010 ജൂലൈ 10നാണ് ബംഗ്ളൂരിൽ ജോലി ചെയ്‌തിരുന്ന പവിത്രൻ ഷിജിനയെ വിവാഹം കഴിച്ചത്. ഒരു കുട്ടിയുമുണ്ട്. ബന്ധുവായ രാജൻ്റെ പരാതി യിലാണ് പോലീസ് പ്രഥമ വിവരം രേഖപ്പെടുത്തിയത്. വിവാഹ സമയം 35 പവൻ ആഭരണം നൽകിയതായി ഷിജിനയുടെ അമ്മ ശാരദ ജില്ലാ പോലീസ് ചീഫിന് നൽകിയ പരാതിയിൽ ആരോപിക്കുന്നുണ്ട്. പുനരന്വേഷണത്തിലാണ് പോലീസ് പ്രതിയെ ഉൾപ്പെടുത്തിയ ത്.

അന്നത്തെ തലശ്ശേരി എ.എസ്.പി. ധീരജ് കുമാർ ഗുപ്‌തയാണ് അന്വേഷണം നടത്തിയത്. പോലീസ് ഓഫീസർമാരായ മൂസ്സ വള്ളിക്കാടൻ, കെ.വി. വേണുഗോപാൽ, ഇ.വി. ഫായിസ് അലി, സന്തോഷ് കുമാർ, തഹസിൽദാർ എ. എം. മധുസൂദനൻ, ഫോറൻസിക് സർജ്ജൻ ഡോ.എസ്. ഗോപാലകൃഷ്ണ‌പിള്ള തുടങ്ങിയവരായിരുന്നു പ്രോസിക്യൂഷ

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/177238/a-case-where-a-native-of-chokli-committed-suicide-due-to-domestic-violencethe-court-acquitted-the-sister-in-law-of-kadavathur)