---
title: "കേന്ദ്ര അവഗണനക്കെതിരെ ഫെബ്രുവരി 8 ന് ദില്ലി ജന്തർ മന്ദറിൽ പ്രതിഷേധ സമരം ; മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കും. "
english_title: "Protest strike at Delhi Jantar Mandar on February 8 against central neglect;Chief Minister and Ministers will attend."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/177140/protest-strike-at-delhi-jantar-mandar-on-february-8-against-central-neglectchief-minister-and-ministers-will-attend"
published_at: "2024-01-16T12:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a63046098f9_Untitled-6_copy.jpg"
keywords: []
---

# കേന്ദ്ര അവഗണനക്കെതിരെ ഫെബ്രുവരി 8 ന് ദില്ലി ജന്തർ മന്ദറിൽ പ്രതിഷേധ സമരം ; മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കും. 

> **Lead Summary:** **** കേരളത്തോടുളള കേന്ദ്രത്തിന്റെ അവഗണനയിൽ പ്രതിഷേധിച്ച് ദില്ലിയിൽ ഫെബ്രുവരി 8 ന് സമരത്തിനിറങ്ങാൻ മുഖ്യമന്ത്രിയും മന്ത്രിമാരും. ജനപ്രതിനിധികളെയടക്കം പങ്കെടുപ്പിച്ച് ജന്തർ മന്ദറിൽ സമരം നടത്താൻ ഇടത് മുന്നണി യോഗത്തിൽ തീരുമാനമായി. കേരള ഹൗസിൽ നിന്ന് രാവിലെ 11.30 ന് ജാഥ ജന്തർ മന്ദറിലേക്ക് നീങ്ങും.

## Article Content

**** കേരളത്തോടുളള കേന്ദ്രത്തിന്റെ അവഗണനയിൽ പ്രതിഷേധിച്ച് ദില്ലിയിൽ ഫെബ്രുവരി 8 ന് സമരത്തിനിറങ്ങാൻ മുഖ്യമന്ത്രിയും മന്ത്രിമാരും. ജനപ്രതിനിധികളെയടക്കം പങ്കെടുപ്പിച്ച് ജന്തർ മന്ദറിൽ സമരം നടത്താൻ ഇടത് മുന്നണി യോഗത്തിൽ തീരുമാനമായി. കേരള ഹൗസിൽ നിന്ന് രാവിലെ 11.30 ന് ജാഥ ജന്തർ മന്ദറിലേക്ക് നീങ്ങും.

ഇന്ത്യാ മുന്നണിയിലെ കക്ഷി നേതാക്കളെയും എല്ലാ മുഖ്യമന്ത്രിമാരെയും സമരത്തിന് ക്ഷണിച്ചു. ഇടത് സർക്കാരിന്റെ ജനപ്രീതി ഇല്ലാതാക്കാൻ കേന്ദ്രസർക്കാർ ബോധപൂർവ്വം ശ്രമം നടത്തുകയാണെന്ന് ഇടത് മുന്നണി കൺവീനർ ഇ പി ജയരാജൻ ആരോപിച്ചു.

പണം അനുവദിക്കാതെ കേരളത്തിൽ വികസന മുരടിപ്പ് ഉണ്ടാക്കുന്നു. ഡൽഹിയിലെ സമര ദിവസം കേരളത്തിൽ ബൂത്തുകൾ കേന്ദ്രീകരിച്ച് പാർട്ടി പ്രവർത്തകർ ഭവന സന്ദർശനം നടത്തുമെന്നും ഇപി ജയരാജൻ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/177140/protest-strike-at-delhi-jantar-mandar-on-february-8-against-central-neglectchief-minister-and-ministers-will-attend)