---
title: "കണ്ണൂരിൽ ആളുമാറി  യുവാവിനെ ബൈക്ക് തടഞ്ഞു നിർത്തി വധിക്കാൻ ശ്രമം ; കേസ്"
english_title: "An attempt was made to kill a young man by blocking his bike in Kannur;case"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/177108/an-attempt-was-made-to-kill-a-young-man-by-blocking-his-bike-in-kannurcase"
published_at: "2024-01-16T11:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a621dcc8d6f_download_(4).jpg"
keywords: []
---

# കണ്ണൂരിൽ ആളുമാറി  യുവാവിനെ ബൈക്ക് തടഞ്ഞു നിർത്തി വധിക്കാൻ ശ്രമം ; കേസ്

> **Lead Summary:** കണ്ണൂർ: കണ്ണൂർ താഴെചൊവ്വ കാപ്പാട് റോഡിൽ അർദ്ധരാത്രി മാരകായുധങ്ങളുമായി മൂന്നംഗ സംഘം ബൈക്ക് തടഞ്ഞ് യുവാവിനെ വധിക്കാൻ ശ്രമിച്ചു. എളയാവൂർ സൗത്തിലെ കണ്ടംകുളങ്ങര ഹൗസിൽ സി. വിപിൻ ചന്ദ്രനാണ് അക്രമത്തിൽ പരിക്കേറ്റത്. കഴിഞ്ഞദിവസം അർദ്ധരാത്രി വിപിൻ ചന്ദ്രനും, സുഹൃത്തും താഴെചൊവ്വയിലെ തട്ടുകടയിൽ ഭക്ഷണം കഴിക്കാൻ ബൈക്കിൽ പോകവെ വൈശാഖിൻ്റെ നേതൃത്വത്തിൽ ഒരു സംഘമാണ് ആക്രമിച്ചത്.

## Article Content

കണ്ണൂർ: കണ്ണൂർ താഴെചൊവ്വ കാപ്പാട് റോഡിൽ അർദ്ധരാത്രി മാരകായുധങ്ങളുമായി മൂന്നംഗ സംഘം ബൈക്ക് തടഞ്ഞ് യുവാവിനെ വധിക്കാൻ ശ്രമിച്ചു. എളയാവൂർ സൗത്തിലെ കണ്ടംകുളങ്ങര ഹൗസിൽ സി. വിപിൻ ചന്ദ്രനാണ് അക്രമത്തിൽ പരിക്കേറ്റത്. കഴിഞ്ഞദിവസം അർദ്ധരാത്രി വിപിൻ ചന്ദ്രനും, സുഹൃത്തും താഴെചൊവ്വയിലെ തട്ടുകടയിൽ ഭക്ഷണം കഴിക്കാൻ ബൈക്കിൽ പോകവെ വൈശാഖിൻ്റെ നേതൃത്വത്തിൽ ഒരു സംഘമാണ് ആക്രമിച്ചത്.

കാപ്പാട് റോഡ് ജംഗ്ഷനിൽ മീൻ മാർക്കറ്റിനടുത്ത് ബൈക്ക് തടഞ്ഞുവെച്ച ശേഷം ഏതോ ഒരാളുടെ പേര് പറഞ്ഞ് വിപിൻ ചന്ദ്രനോട് അയാളുടെ സുഹൃത്തല്ലേയെന്ന് ചോദിച്ചശേഷമാണ് ആക്രമിച്ചത്. ആളുമാറി ആക്രമിച്ചതാണെന്ന് സംശയിക്കുന്നു. ടൗൺ പോലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/177108/an-attempt-was-made-to-kill-a-young-man-by-blocking-his-bike-in-kannurcase)