---
title: "എക്കാലവും നാടിനെ പ്രചോദിപ്പിച്ച അതുല്യ വ്യക്തിത്വത്തിന്റെ ഉടമയാണ് സ്വാമി വിവേകാനന്ദനാണെന്ന് വത്സൻ  തില്ലങ്കേരി ; തപസ്യ കലാവേദി പാനൂരിൽ  വിവേകാനന്ദ ജയന്തിയാഘോഷിച്ചു"
english_title: "Vatsan Tillankeri says that Swami Vivekananda is the owner of a unique personality who has always inspired the nation;Vivekananda Jayanti was celebrated at Tapasya Kalavedi Panur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/177066/vatsan-tillankeri-says-that-swami-vivekananda-is-the-owner-of-a-unique-personality-who-has-always-inspired-the-nationvivekananda-jayanti-was-celebrated-at-tapasya-kalavedi-panur"
published_at: "2024-01-16T10:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a60892550d0_Untitled-1_copy.jpg"
keywords: []
---

# എക്കാലവും നാടിനെ പ്രചോദിപ്പിച്ച അതുല്യ വ്യക്തിത്വത്തിന്റെ ഉടമയാണ് സ്വാമി വിവേകാനന്ദനാണെന്ന് വത്സൻ  തില്ലങ്കേരി ; തപസ്യ കലാവേദി പാനൂരിൽ  വിവേകാനന്ദ ജയന്തിയാഘോഷിച്ചു

> **Lead Summary:** **പാനൂർ: **ഇന്ന് കാണുന്ന ഭാരതത്തിന്റെ നിർണായകമായ ഈ ഒരു അവസ്ഥയ്ക്ക് കാരണഭൂതൻ സ്വാമി വിവേകാനന്ദനാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് വത്സൻ തില്ല ങ്കേരി പറഞ്ഞു.

## Article Content

**പാനൂർ: **ഇന്ന് കാണുന്ന ഭാരതത്തിന്റെ നിർണായകമായ ഈ ഒരു അവസ്ഥയ്ക്ക് കാരണഭൂതൻ സ്വാമി വിവേകാനന്ദനാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് വത്സൻ തില്ല ങ്കേരി പറഞ്ഞു.

തപസ്യ കലാസാഹിത്യ വേദി പാനൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്വാമി വിവേകാനന്ദ ജയന്തി ആഘോഷ സമ്മേളനം പാനൂർ യുപി സ്കൂളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എക്കാലവും നാടിനെ പ്രചോദിപ്പിച്ച അതുല്യ വ്യക്തിത്വത്തിന് ഉടമയാണ് സ്വാമി വിവേകാനന്ദൻ .

സ്വാതന്ത്ര്യബോധത്തിന്റെ ഭടവാഗ്നിയിലേക്ക് നാട്ടിലെ ധീരോദാത്ഥമായ മനസ്സുള്ള കോടിക്കണക്കിന് ജനങ്ങൾക്ക് എടുത്തുചടാനുള്ള പ്രേരണയും അദമ്യമായ സ്വാതന്ത്ര്യബോധവും എല്ലാം പകർന്നു നൽകിയത് സ്വാമി വിവേകാനന്ദനാണ്.അദ്ദേഹം തന്റെ ഐതിഹാസികമായ ജീവിതത്തിലൂടെ അദ്ദേഹം നടത്തിയ വിക്രമ തുല്യമായ വാക്കുകൾ തന്നെയാണ് അതിന് പ്രേരണ നൽകിയത്.ഭാരതത്തെ മറ്റൊരുതരത്തിൽ നിർണായകമായി സ്വാധീനിച്ച മഹാനാണ് വിവേകാനന്ദൻ അദ്ദേഹം തന്റെ പ്രവർത്തനങ്ങൾക്ക് ആയുധം ഉപയോഗിച്ചിട്ടില്ല.

ഗതകാല പ്രൗഢിയിലേക്ക് നാടിനെ തിരിച്ചുകൊണ്ടുപോകാൻ ആണ് വിവേകാനന്ദൻ ശ്രമിച്ചത്.അദ്ദേഹം തുടർന്നു പറഞ്ഞു. ചടങ്ങിൽ തപസ്യ പാനൂർ യൂണിറ്റ് പ്രസിഡണ്ട് ഡോ.റഷീദ് പാനൂർ അധ്യക്ഷത വഹിച്ചു.വിവേകാനന്ദ ജയന്തി ആഘോഷത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗ, പ്രബന്ധ രചനാ മത്സരത്തിൽ വിജയികളായവർക്കുള്ള അനുമോദനവും സമ്മാനദാനവും ചടങ്ങിൽ നടന്നു.

സംസ്ഥാന കലോത്സവത്തിൽ സംസ്കൃതം പദ്യം ചൊല്ലൽ മത്സരത്തിൽ എ ഗ്രേഡ് നേടിയ യു.ജെ. ദേവിക,പ്രബന്ധരചന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ സാധിക,പ്രസംഗമത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ശിവാത്മാറാം എന്നിവരെ ചടങ്ങിൽ ആദരിക്കുകയും സമ്മാനദാനം നടത്തുകയും ചെയ്തു.

സാരസ്വതനിധി സമർപ്പണവും നടന്നു.ആർ എസ് എസ് പാനൂർ ഖണ്ഡ് സംഘചാലക് കെ. പ്രകാശൻ മാസ്റ്റർ സംബന്ധിച്ചു.അനീഷ് ചെറുപ്പറമ്പ് സ്വാഗതവും ഗിരീഷ് നെല്ലേരി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/177066/vatsan-tillankeri-says-that-swami-vivekananda-is-the-owner-of-a-unique-personality-who-has-always-inspired-the-nationvivekananda-jayanti-was-celebrated-at-tapasya-kalavedi-panur)