---
title: "തലശേരിയിൽ നിർത്തിയിട്ട പിക്കപ്പ് വാഹനം   മോഷണം പോയി ; കതിരൂർ സ്വദേശി  അറസ്റ്റിൽ"
english_title: "A pickup vehicle parked in Thalassery was stolen;A native of Katirur was arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/176935/a-pickup-vehicle-parked-in-thalassery-was-stolena-native-of-katirur-was-arrested"
published_at: "2024-01-15T15:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a5057baeaf5_Untitled-10_copy.jpg"
keywords: []
---

# തലശേരിയിൽ നിർത്തിയിട്ട പിക്കപ്പ് വാഹനം   മോഷണം പോയി ; കതിരൂർ സ്വദേശി  അറസ്റ്റിൽ

> **Lead Summary:** ***തലശ്ശേരി:*** തലശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിൽ നിർത്തിയിട്ട പിക്കപ്പ് വാഹനം കവർന്നു. എരഞ്ഞോളിപ്പാലം ടാറ്റാ ഷോറൂമിന് മുൻവശം നിർത്തിയിട്ട ടാറ്റാ ഏയ്സ് വാഹനമാണ് ശനിയാഴ്ച പുലർച്ചെ മോഷണം പോയത്.

## Article Content

***തലശ്ശേരി:*** തലശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിൽ നിർത്തിയിട്ട പിക്കപ്പ് വാഹനം കവർന്നു. എരഞ്ഞോളിപ്പാലം ടാറ്റാ ഷോറൂമിന് മുൻവശം നിർത്തിയിട്ട ടാറ്റാ ഏയ്സ് വാഹനമാണ് ശനിയാഴ്ച പുലർച്ചെ മോഷണം പോയത്.

സംഭവത്തിൽ ഈസ്റ്റ്‌ കതിരൂർ സ്വദേശി വിപി ഹൗസിൽ മനാഫിനെ (33) യാണ് വാഹനമടക്കം തലശേരി പൊലീസ് അറസ്റ്റ് ചെയ്തത്. തലശ്ശേരി ഇൻസ്‌പെക്ടർ ബിജു ആന്റണിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/176935/a-pickup-vehicle-parked-in-thalassery-was-stolena-native-of-katirur-was-arrested)