---
title: "കണ്ണൂരിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിനിടെ   സുഹൃത്തിന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു ;  പ്രതി റിമാൻഡിൽ"
english_title: "In Kannur, a young man who was being treated died after being stabbed by his friend during an argument while drinking;Accused in remand"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/176918/in-kannur-a-young-man-who-was-being-treated-died-after-being-stabbed-by-his-friend-during-an-argument-while-drinkingaccused-in-remand"
published_at: "2024-01-15T14:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a4f1868abb5_65a4d046ea091_death.jpg"
keywords: []
---

# കണ്ണൂരിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിനിടെ   സുഹൃത്തിന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു ;  പ്രതി റിമാൻഡിൽ

> **Lead Summary:** ***ചിറ്റാരിപ്പറമ്പ് : ***മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കത്തെത്തുടർന്ന് വെട്ടേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മാനന്തേരി അമ്പായക്കാട്ടിലെ കുട്ടിയാക്കുന്ന് ഹൗസിൽ കോട്ടായി ശ്രീജിത് ആണ് മരിച്ചത്. സുഹൃത്ത് കൂത്തുപറമ്പ് നരവൂർ അനിഷ നിവാസിൽ അനീഷ് റിമാൻഡിലാണ്. 3ന് രാത്രിയാണ് ശ്രീജിത്തിന് വെട്ടേറ്റത്.

## Article Content

***ചിറ്റാരിപ്പറമ്പ് : ***മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കത്തെത്തുടർന്ന് വെട്ടേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മാനന്തേരി അമ്പായക്കാട്ടിലെ കുട്ടിയാക്കുന്ന് ഹൗസിൽ കോട്ടായി ശ്രീജിത് ആണ് മരിച്ചത്. സുഹൃത്ത് കൂത്തുപറമ്പ് നരവൂർ അനിഷ നിവാസിൽ അനീഷ് റിമാൻഡിലാണ്. 3ന് രാത്രിയാണ് ശ്രീജിത്തിന് വെട്ടേറ്റത്.

മദ്യ ലഹരിയിൽ ശ്രീജിത്തിന്റെ വീട്ടിൽവച്ച് ഇരുവരും തമ്മിൽ തർക്കം ഉണ്ടാവുകയും അനീഷ് ശ്രീജിത്തിന്റെ തലയിൽ വെട്ടുകയുമായിരുന്നു. ശ്രീജിത് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അനീഷിനെ പിറ്റേന്ന് കണ്ണവം പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും ഉറ്റ ചങ്ങാതിമാർ ആയിരുന്നു. പരേതനായ വയലാമ്പ്രോൻ ശ്രീധരൻ, പത്മിനി ദമ്പതികളുടെ മകനാണ് ശ്രീജിത്. സഹോദരങ്ങൾ: സജിത്ത്, ശ്രീജ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/176918/in-kannur-a-young-man-who-was-being-treated-died-after-being-stabbed-by-his-friend-during-an-argument-while-drinkingaccused-in-remand)