---
title: "ഇരിട്ടി  പുന്നാട് വീട്ടിൽ സ്‌ഫോടനം, ദമ്പതിമാർക്ക് പരിക്ക്; പന്നിപ്പടക്കമെന്ന് മൊഴി"
english_title: "Explosion at Iritty Punnad house, couple injured;Saying that the pig is caught"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/176876/explosion-at-iritty-punnad-house-couple-injuredsaying-that-the-pig-is-caught"
published_at: "2024-01-15T12:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a4d526e2e3c_Untitled-7_copy.jpg"
keywords: []
---

# ഇരിട്ടി  പുന്നാട് വീട്ടിൽ സ്‌ഫോടനം, ദമ്പതിമാർക്ക് പരിക്ക്; പന്നിപ്പടക്കമെന്ന് മൊഴി

> **Lead Summary:** ഇരിട്ടി : പുന്നാട് കോട്ടത്തെകുന്നില്‍ വീട്ടിലുണ്ടായ സ്‌ഫോടനത്തില്‍ ഭാര്യക്കും ഭര്‍ത്താവിനും പരിക്കേറ്റു. കോട്ടത്തെക്കുന്ന് കല്ലിക്കണ്ടി സുഭാഷ് , ഭാര്യ പാര്‍വതി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ഇരിട്ടി താലൂക്ക് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച ഉച്ചയോടെയാണ് വന്‍ ശബ്ദത്തോടെ വീട്ടില്‍ സ്‌ഫോടനമുണ്ടായതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

## Article Content

ഇരിട്ടി : പുന്നാട് കോട്ടത്തെകുന്നില്‍ വീട്ടിലുണ്ടായ സ്‌ഫോടനത്തില്‍ ഭാര്യക്കും ഭര്‍ത്താവിനും പരിക്കേറ്റു. കോട്ടത്തെക്കുന്ന് കല്ലിക്കണ്ടി സുഭാഷ് , ഭാര്യ പാര്‍വതി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ഇരിട്ടി താലൂക്ക് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച ഉച്ചയോടെയാണ് വന്‍ ശബ്ദത്തോടെ വീട്ടില്‍ സ്‌ഫോടനമുണ്ടായതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

സ്‌ഫോടകവസ്തു നിലത്തുവീണ് പൊട്ടിയതാണെന്നാണ് നിഗമനം. സുഭാഷിന്റെ ഇരു കാലുകള്‍ക്കും ദേഹത്തും ഉള്‍പ്പെടെ പരിക്ക് പറ്റിയിട്ടുണ്ട്. ഭാര്യക്ക് വയറിലാണ് പരിക്ക്.

കാട്ടുപന്നിയെ പിടികൂടാനായി കെട്ടിയ പന്നിപ്പടക്കം താഴെവീണ് പൊട്ടിയതാണെന്നാണ് സുഭാഷ് പോലീസിന് നല്‍കിയ മൊഴി. എന്നാല്‍ നാടന്‍ബോംബ് പൊട്ടിയാണ് സ്‌ഫോടനമെന്നാണ് എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഇരിട്ടി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/176876/explosion-at-iritty-punnad-house-couple-injuredsaying-that-the-pig-is-caught)