---
title: "ഓട്ടോയിൽ പോകുന്നതിനിടെ തല പുറത്തിട്ടു; പോസ്റ്റിൽ തലയിടിച്ച് ഏഴു വയസ്സുകാരന് ദാരുണാന്ത്യം"
english_title: "Head thrown out while traveling in an auto;A seven-year-old boy met a tragic end after hitting his head on a post"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/176832/head-thrown-out-while-traveling-in-an-autoa-seven-year-old-boy-met-a-tragic-end-after-hitting-his-head-on-a-post"
published_at: "2024-01-15T10:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a4bad2e2c26_65a47ff2f1c5e_death.jpg"
keywords: []
---

# ഓട്ടോയിൽ പോകുന്നതിനിടെ തല പുറത്തിട്ടു; പോസ്റ്റിൽ തലയിടിച്ച് ഏഴു വയസ്സുകാരന് ദാരുണാന്ത്യം

> **Lead Summary:** തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇലക്ട്രിക് പോസ്റ്റിൽ തല ഇടിച്ച് ഏഴു വയസ്സുകാരന് ദാരുണാന്ത്യം. വെഞ്ഞാറമൂട് വൈഷ്ണവത്തിൽ ദീപു-ശാന്തി കൃഷ്ണ ദമ്പതികളുടെ മകൻ വൈഷ്ണവാണ് മരിച്ചത്.

## Article Content

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇലക്ട്രിക് പോസ്റ്റിൽ തല ഇടിച്ച് ഏഴു വയസ്സുകാരന് ദാരുണാന്ത്യം. വെഞ്ഞാറമൂട് വൈഷ്ണവത്തിൽ ദീപു-ശാന്തി കൃഷ്ണ ദമ്പതികളുടെ മകൻ വൈഷ്ണവാണ് മരിച്ചത്.

ഇന്നലെ വൈകുന്നേരം 3 മണിയോടെ വെമ്പായം മൂന്നാനക്കുഴിയിൽ വച്ച് അമ്മക്കൊപ്പം ഓട്ടോയിൽ സഞ്ചരിക്കവെയാണ് അപകടമുണ്ടായത്. ഓടിക്കൊണ്ടിരിക്കുന്ന വണ്ടിയിൽ നിന്നും കുട്ടി തല പുറത്തേക്ക് ഇടുകയും പോസ്റ്റിൽ ഇടിക്കുകയുമായിരുന്നു. വെഞ്ഞാറമൂട് പൊലീസ് അന്വേഷണം ആരംഭിച്ചു.

ഞായറാഴ്ച രാവിലെ 10 മണിയോടെ മൂന്നാനക്കുഴിക്കു സമീപം ആണ് അപകടം നടനന്ത്. ഓട്ടോ മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ വൈഷ്ണവ് തല പുറത്തിടുകയായിരുന്നു. ഇതോടെ കുട്ടിയുടെ തല റോഡ് സൈഡിലുണ്ടായിരുന്ന ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ചു.

അപകടം സംഭവിച്ച ഉടൻ കുട്ടിയെ വെഞ്ഞാറമൂടുള്ള സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും വൈകീട്ട് ആറുമണിയോടെ മരിച്ചു.

വേറ്റിനാട് എം.ജി.എം. സ്കൂളിലെ ഒന്നാംക്ലാസ് വിദ്യാർഥിയാണ് വൈഷ്ണവ്. ദീപു ശാന്തികൃഷ്ണ ദമ്പതികളുടെ ഏക മകൻ ആണ് മരിച്ച വൈഷ്ണവ്. സംഭവത്തിൽ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/176832/head-thrown-out-while-traveling-in-an-autoa-seven-year-old-boy-met-a-tragic-end-after-hitting-his-head-on-a-post)