---
title: "മുഴപ്പിലങ്ങാട് മേൽപ്പാലത്തിൽ  ലോറി മറിഞ്ഞ് ഒന്നര ലക്ഷം കോഴി മുട്ട പൊട്ടി ; പ്രദേശവാസികളുടെ പരാതിയിൽ  ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലീസ്"
english_title: "A lorry overturned on the Muzhappilangad flyover and one and a half lakh chicken eggs broke;Police registered a case against the driver on the complaint of local residents"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/176774/a-lorry-overturned-on-the-muzhappilangad-flyover-and-one-and-a-half-lakh-chicken-eggs-brokepolice-registered-a-case-against-the-driver-on-the-complaint-of-local-residents"
published_at: "2024-01-14T21:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a3fe8aba5af_Untitled-3_copy.jpg"
keywords: []
---

# മുഴപ്പിലങ്ങാട് മേൽപ്പാലത്തിൽ  ലോറി മറിഞ്ഞ് ഒന്നര ലക്ഷം കോഴി മുട്ട പൊട്ടി ; പ്രദേശവാസികളുടെ പരാതിയിൽ  ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലീസ്

> **Lead Summary:** ****കണ്ണൂർ ദേശീയ പാതയിലെ മുഴപ്പിലങ്ങാട് മഠം റെയിൽവേ മേൽപാലത്തിൽ തമിഴ്‌നാട്ടിൽ നിന്നും മുട്ടകയറ്റിക്കൊണ്ടുവന്ന ലോറി നിയന്ത്രണം വിട്ടു മറിഞ്ഞ സംഭവത്തിൽ പൊലീസ് കേസെടുത്തു.

## Article Content

****കണ്ണൂർ ദേശീയ പാതയിലെ മുഴപ്പിലങ്ങാട് മഠം റെയിൽവേ മേൽപാലത്തിൽ തമിഴ്‌നാട്ടിൽ നിന്നും മുട്ടകയറ്റിക്കൊണ്ടുവന്ന ലോറി നിയന്ത്രണം വിട്ടു മറിഞ്ഞ സംഭവത്തിൽ പൊലീസ് കേസെടുത്തു.

അപകടത്തിൽ ഒന്നര ലക്ഷത്തോളം കോഴിമുട്ടകൾ റോഡിൽ വീണുപൊട്ടിയതിനെ തുടർന്ന് പ്രദേശവാസികൾക്ക് ദുർഗന്ധമുണ്ടാക്കിയെന്ന പരാതിയിലാണ് എടക്കാട് പൊലീസ് നാമക്കൽ സ്വദേശിയായ ലോറി ഡ്രൈവർക്കെതിരെ അശ്രദ്ധമായി വാഹനമോടിച്ചതിന് കേസെടുത്തത്.തലശേരി ഭാഗത്തു നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന ചരക്കു ലോറിയാണ് നിയന്ത്രണം വിട്ടു മറിഞ്ഞത്.

കോഴി മുട്ടയുമായി തമിഴ്‌നാട്ടിലെ നാമക്കലിൽ നിന്ന് എത്തിയതായിരുന്നു. മുട്ട റോഡിൽ തെറിച്ച് ഗതാഗതം ദുഷ്കരമായി. ഫയർഫോഴ്സ് എത്തി റോഡിൽ വെള്ളം ചീറ്റിയാണ് വാഹനങ്ങൾക്ക് പോകാനുള്ള സൗകര്യമൊരുക്കിയത്. ഏറെ നേരം ഇതുവഴിയുള്ള ഗതാഗതവും മുടങ്ങി. ലോറിയിലുണ്ടായിരുന്ന ജീവനക്കാർ വലിയ പരുക്കില്ലാതെ രക്ഷപ്പെട്ടു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/176774/a-lorry-overturned-on-the-muzhappilangad-flyover-and-one-and-a-half-lakh-chicken-eggs-brokepolice-registered-a-case-against-the-driver-on-the-complaint-of-local-residents)