---
title: "കഴിഞ്ഞ ദിവസം നിര്യാതനായ ചമ്പാട് പി എം മുക്കിലെ പി പി നൂറുദ്ദീൻ ഹാജിയുടെ വീട്  സ്പീക്കർ അഡ്വ. എ എൻ ഷംസീർ  സന്ദർശിച്ചു"
english_title: "Speaker Adv.A N Shamseer visited The house of PP Nooruddin Haji, who passed away the other day, in Champat PM Muk"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/176773/speaker-adva-n-shamseer-visited-the-house-of-pp-nooruddin-haji-who-passed-away-the-other-day-in-champat-pm-muk"
published_at: "2024-01-14T20:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a3fd7bd5694_Untitled-2_copy.jpg"
keywords: []
---

# കഴിഞ്ഞ ദിവസം നിര്യാതനായ ചമ്പാട് പി എം മുക്കിലെ പി പി നൂറുദ്ദീൻ ഹാജിയുടെ വീട്  സ്പീക്കർ അഡ്വ. എ എൻ ഷംസീർ  സന്ദർശിച്ചു

> **Lead Summary:** ***ചമ്പാട്: *** കഴിഞ്ഞ ദിവസം നിര്യാതനായ മൈസൂരിലെ ആദ്യകാല വ്യാപാരിയും പൗരപ്രമുഖനുമായ പൊന്ന്യംപാലം പി എം മുക്കിൽ നൂർ മൻസിൽ പി പി നൂറുദ്ദീൻ ഹാജിയുടെ വീട് നിയമസഭ സ്പീക്കർ അഡ്വ. എ എൻ ഷംസീർ സന്ദർശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. കെ മമ്മൂട്ടി ഹാജി മർജാൻ, കെ അബ്ദുള്ള ഹാജി, പി എം അഷ്റഫ്, അബ്ദുൽ റഹ്മാൻ കെൻസ്, കെ അഫ്സൽ കൈതേരി, ടി കെ അബ്ദുൽ സലാം, പ്രശാന്ത് കുമാർ, അർജുൻ, പി ജയരാജൻ, നസീർ ഇടവലത്ത് തുടങ്ങിയവർ സംബന്ധിച്ചു.

## Article Content

***ചമ്പാട്: *** കഴിഞ്ഞ ദിവസം നിര്യാതനായ മൈസൂരിലെ ആദ്യകാല വ്യാപാരിയും പൗരപ്രമുഖനുമായ പൊന്ന്യംപാലം പി എം മുക്കിൽ നൂർ മൻസിൽ പി പി നൂറുദ്ദീൻ ഹാജിയുടെ വീട് നിയമസഭ സ്പീക്കർ അഡ്വ. എ എൻ ഷംസീർ സന്ദർശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. കെ മമ്മൂട്ടി ഹാജി മർജാൻ, കെ അബ്ദുള്ള ഹാജി, പി എം അഷ്റഫ്, അബ്ദുൽ റഹ്മാൻ കെൻസ്, കെ അഫ്സൽ കൈതേരി, ടി കെ അബ്ദുൽ സലാം, പ്രശാന്ത് കുമാർ, അർജുൻ, പി ജയരാജൻ, നസീർ ഇടവലത്ത് തുടങ്ങിയവർ സംബന്ധിച്ചു.

പാണക്കാട് അബ്ബാസ് അലി ശിഹാബ് തങ്ങൾ, കെ പി മോഹനൻ എം എൽ എ, വിവിധ പണ്ഡിത ശ്രേഷ്ഠർ തുടങ്ങിയവരും വീട് സന്ദർശിച്ചിരുന്നു. മൈസൂർ റഹ്മാനിയ ഹോട്ടൽ ഉടമയും മൈസൂർ - കേരള ജമാഅത്ത് കമ്മിറ്റി സ്ഥാപരിലൊരാളുമായിരുന്നു പി പി നൂറുദ്ദീൻ ഹാജി. ദീർഘകാലം മൈസൂർ മസ്ജിദ് മലബാരിയുടെ പ്രസിഡണ്ടായും, പൊന്ന്യംപാലം ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി ട്രഷററായും പ്രവർത്തിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/176773/speaker-adva-n-shamseer-visited-the-house-of-pp-nooruddin-haji-who-passed-away-the-other-day-in-champat-pm-muk)