---
title: "അധികാരത്തിൽ ഇരിക്കുന്നവർ സിംഹാസനത്തിന്റെ രുചിയറിഞ്ഞവർ ; എംടിക്കു പിന്നാലെ വിമർശന ശരമെറിഞ്ഞ് എം. മുകുന്ദനും. "
english_title: "Those who sit in power have tasted the throne;After MT, Viriksha Saramerinj M.Mukundan too."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/176743/those-who-sit-in-power-have-tasted-the-throneafter-mt-viriksha-saramerinj-mmukundan-too"
published_at: "2024-01-14T17:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a3c75039029_download_(10).jpg"
keywords: []
---

# അധികാരത്തിൽ ഇരിക്കുന്നവർ സിംഹാസനത്തിന്റെ രുചിയറിഞ്ഞവർ ; എംടിക്കു പിന്നാലെ വിമർശന ശരമെറിഞ്ഞ് എം. മുകുന്ദനും. 

> **Lead Summary:** എം.ടി. വാസുദേവൻ നായർക്ക് പിന്നാലെ അധികാര വിമർശനം നടത്തി എഴുത്തുകാരൻ എം. മുകുന്ദനും. അധികാരത്തിൽ ഇരിക്കുന്നവർ സിംഹാസനത്തിന്റെ രുചി അറിഞ്ഞവരാണെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ നാം ജീവിക്കുന്നത് കിരീടങ്ങൾ വാഴുന്ന കാലത്താണെന്നും മുകുന്ദൻ കൂട്ടിച്ചേർത്തു.

## Article Content

എം.ടി. വാസുദേവൻ നായർക്ക് പിന്നാലെ അധികാര വിമർശനം നടത്തി എഴുത്തുകാരൻ എം. മുകുന്ദനും. അധികാരത്തിൽ ഇരിക്കുന്നവർ സിംഹാസനത്തിന്റെ രുചി അറിഞ്ഞവരാണെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ നാം ജീവിക്കുന്നത് കിരീടങ്ങൾ വാഴുന്ന കാലത്താണെന്നും മുകുന്ദൻ കൂട്ടിച്ചേർത്തു.

കോഴിക്കോട്ട് കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോൾ നാം ഉള്ളത് കിരീടങ്ങൾ വാഴുന്ന കാലത്താണ്. ചോരയുടെ പ്രാധാന്യം കുറഞ്ഞുവരുന്നു. അ

തോടൊപ്പം കിരീടത്തിന്റെ പ്രാധാന്യം കൂടിവരുന്നു. കിരീടത്തേക്കാൾ ചോരയ്ക്കാണ് പ്രാധാന്യമെന്ന് തിരിച്ചറിഞ്ഞ് തിരഞ്ഞെടുപ്പിനെ ഉപയോഗിക്കുക. അധികാരത്തിൽ ഇരിക്കുന്നവർ സിംഹാസനത്തിന്റെ രുചി അറിഞ്ഞവരാണ്. അവർ അവിടെ നിന്നും എഴുന്നേൽക്കില്ല. സിംഹാസനത്തിൽ ഇരിക്കുന്നവരോട് പറയാനുള്ളത് സിംഹാസനം ഒഴിയൂവെന്നാണ്. ജനങ്ങൾ വരുന്നുണ്ട്, മുകുന്ദൻ പറഞ്ഞു. വ്യക്തിപൂജയും വ്യക്തി ആരാധനയും വേണ്ട. വിമർശനം എല്ലാ ഭരണാധികാരികൾക്കും ബാധകമാണെന്നും മുകുന്ദൻ പറഞ്ഞു. ഇടത് സർക്കാർ പല നല്ല കാര്യങ്ങളും ചെയ്യുന്നുണ്ട്.

പക്ഷേ ചില കാര്യങ്ങളിൽ ഇടർച്ച ഉണ്ടാകുന്നുണ്ട്. ആ ഇടർച്ച ചൂണ്ടിക്കാട്ടുകയാണ് എഴുത്തുകാർ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ, ഇതേ വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയനിരിക്കെ എം.ടി. വാസുദേവൻ നായർ അധികാരവിമർശനം നടത്തിയിരുന്നു. ഇ.എം.എസ്. സമാരാധ്യനായതെങ്ങനെയെന്ന് പറഞ്ഞുകൊണ്ടായിരുന്നു എം.ടി. അധികാരത്തെ വിമർശിച്ചത്.

അധികാരമെന്നാൽ ജനസേവനത്തിനു കിട്ടുന്ന മെച്ചപ്പെട്ട ഒരവസരമെന്ന സിദ്ധാന്തത്തെ പണ്ടെന്നോ നമ്മൾ കുഴിച്ചുമൂടിയെന്ന് എം.ടി. പറഞ്ഞു. അസംബ്ലിയിലോ പാർലമെന്റിലോ മന്ത്രിസഭയിലോ ഒരു സ്ഥാനം എന്നുവെച്ചാൽ ആധിപത്യത്തിനുള്ള തുറന്ന അവസരമാണെന്നും എം.ടി. ചൂണ്ടിക്കാട്ടിയിരുന്നു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/176743/those-who-sit-in-power-have-tasted-the-throneafter-mt-viriksha-saramerinj-mmukundan-too)