---
title: "കണ്ണൂരിന് സ്വർണ്ണക്കപ്പിൽ മുത്തമിടാൻ സാധിച്ചത് മൊകേരി രാജീവ് ഗാന്ധി ഹയർ സെക്കൻ്ററി സ്കൂളിലെ  ശ്രീദേവിൻ്റെ പോയൻ്റിൽ ; ആദരിച്ച് പന്ന്യന്നൂർ പഞ്ചായത്ത് ആറാം വാർഡ്"
english_title: "Sridevi's point of Mokeri Rajiv Gandhi Higher Secondary School was able to win the gold cup for Kannur;Respected Pannyannur Panchayat 6th Ward"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/176625/sridevis-point-of-mokeri-rajiv-gandhi-higher-secondary-school-was-able-to-win-the-gold-cup-for-kannurrespected-pannyannur-panchayat-6th-ward"
published_at: "2024-01-13T22:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a2bf101d4e4_Untitled-1_copy.jpg"
keywords: []
---

# കണ്ണൂരിന് സ്വർണ്ണക്കപ്പിൽ മുത്തമിടാൻ സാധിച്ചത് മൊകേരി രാജീവ് ഗാന്ധി ഹയർ സെക്കൻ്ററി സ്കൂളിലെ  ശ്രീദേവിൻ്റെ പോയൻ്റിൽ ; ആദരിച്ച് പന്ന്യന്നൂർ പഞ്ചായത്ത് ആറാം വാർഡ്

> **Lead Summary:** സംസ്ഥാന കലോത്സവത്തിൽ ട്രിപ്പിൾ ജംസിൽ എ ഗ്രേഡ് വാങ്ങിച്ച കിഴക്കെ ചമ്പാട്ടെ ശ്രീ വിഹാറിൽ ശ്രീദേവിനെ പന്ന്യന്നൂർ പഞ്ചായത്തിലെആറാം വാർഡിൻ്റെ നേതൃത്വത്തിൽ ആദരിച്ചു.വാർഡ് അംഗം പി.കെ ഷിറോഷിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വച്ച് ബ്ലോക്ക് പ്രസിഡൻറ് എ.ശൈലജ ഹാരമണിയിച്ച് ആദരിച്ചു.

## Article Content

സംസ്ഥാന കലോത്സവത്തിൽ ട്രിപ്പിൾ ജംസിൽ എ ഗ്രേഡ് വാങ്ങിച്ച കിഴക്കെ ചമ്പാട്ടെ ശ്രീ വിഹാറിൽ ശ്രീദേവിനെ പന്ന്യന്നൂർ പഞ്ചായത്തിലെആറാം വാർഡിൻ്റെ നേതൃത്വത്തിൽ ആദരിച്ചു.വാർഡ് അംഗം പി.കെ ഷിറോഷിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വച്ച് ബ്ലോക്ക് പ്രസിഡൻറ് എ.ശൈലജ ഹാരമണിയിച്ച് ആദരിച്ചു.

വാർഡ് കൺവീനർ ജയരാജൻ, വി.പി സതീശൻ, വിനോദൻ, പ്രവീൺ, ആശാവർക്കർ, നിഷ, സജിന, സതി എന്നിവർ പങ്കെടുത്തു. ശ്രീദേവ് അവസാനഘട്ടത്തിൽ കൊണ്ടുവന്ന പോയൻ്റിലൂടെയാണ് കണ്ണൂർ ജില്ലക്ക് സ്വർണ്ണകപ്പ് വാങ്ങിക്കാൻ കഴിഞ്ഞത്. മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂളിൽ പ്ലസ്ടു വിദ്യാർത്ഥിയാണ് ശ്രീദേവ്.

ചമ്പാട് ചോതാവൂർ ഹയർ സെക്കൻ്ററി സ്കൂളിൽ അധ്യാപകനായ ശ്രീജിത്തിൻ്റെയും, പൂക്കോം മുസ്ലിം എൽ പി സ്കൂൾ അധ്യാപികയായ സരിതയുടെയും മകനാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/176625/sridevis-point-of-mokeri-rajiv-gandhi-higher-secondary-school-was-able-to-win-the-gold-cup-for-kannurrespected-pannyannur-panchayat-6th-ward)