---
title: "പ്രണയബന്ധം എതിർത്തതിൻ്റെ പേരിൽ മകൾ  പിതാവിനെ പോക്സോ  കേസിൽ കുടുക്കി ;  തൊട്ടിൽപ്പാലം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രവാസിയായ  കുറ്റ്യാടി സ്വദേശിക്ക് ഹൈക്കോടതിയിൽ നിന്നും നീതി"
english_title: "Daughter entangles father in POCSO case for opposing romantic relationship;Justice from the High Court for a non-resident Kuttyadi resident in a case registered by the Thotilpalam police"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/176600/daughter-entangles-father-in-pocso-case-for-opposing-romantic-relationshipjustice-from-the-high-court-for-a-non-resident-kuttyadi-resident-in-a-case-registered-by-the-thotilpalam-police"
published_at: "2024-01-13T20:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a2a798a46f8_Untitled-2_copy.jpg"
keywords: []
---

# പ്രണയബന്ധം എതിർത്തതിൻ്റെ പേരിൽ മകൾ  പിതാവിനെ പോക്സോ  കേസിൽ കുടുക്കി ;  തൊട്ടിൽപ്പാലം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രവാസിയായ  കുറ്റ്യാടി സ്വദേശിക്ക് ഹൈക്കോടതിയിൽ നിന്നും നീതി

> **Lead Summary:** *** ***പ്രണയബന്ധം എതിർത്തതിന്റെ പേരിൽ സുഹൃത്തിൻ്റെ പ്രേരണയിൽ പിതാവിനെതിരെ പെൺകുട്ടി നൽകിയ പോക്സോ പരാതിയിൽ കേസ് റദ്ദ് ചെയ്ത‌് ഹൈക്കോടതി. നാദാപുരം കുറ്റ്യാടി സ്വദേശിക്കെതിരായ മകളുടെ പരാതിയിലാണ് പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തിരുന്നത്. നാദാപുരം അതിവേഗം സ്പെഷ്യൽ കോടതിയിൽ പരിഗണനയിലുള്ള കേസിൽ പിതാവിൻ്റെ ഹർജി പരിഗണിച്ച് ഹൈക്കോടതി കേസ് റദ്ദ് ചെയ്യുകയായിരുന്നു.

## Article Content

*** ***പ്രണയബന്ധം എതിർത്തതിന്റെ പേരിൽ സുഹൃത്തിൻ്റെ പ്രേരണയിൽ പിതാവിനെതിരെ പെൺകുട്ടി നൽകിയ പോക്സോ പരാതിയിൽ കേസ് റദ്ദ് ചെയ്ത‌് ഹൈക്കോടതി. നാദാപുരം കുറ്റ്യാടി സ്വദേശിക്കെതിരായ മകളുടെ പരാതിയിലാണ് പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തിരുന്നത്. നാദാപുരം അതിവേഗം സ്പെഷ്യൽ കോടതിയിൽ പരിഗണനയിലുള്ള കേസിൽ പിതാവിൻ്റെ ഹർജി പരിഗണിച്ച് ഹൈക്കോടതി കേസ് റദ്ദ് ചെയ്യുകയായിരുന്നു.

പോക്സോ കേസിൽ ഒത്തുതീർപ്പുണ്ടായാൽ പോലും അത് റദ്ദ് ചെയ്യാൻ കോടതി തയ്യാറാവാറില്ല. എന്നാൽ ഈ കേസ് ഒത്തുതീർപ്പിന്റെ ഭാഗമായല്ല, റദ്ദ് ചെയ്യുന്നതെന്നും പരാതിക്കാരിയുടെ പുതിയ മൊഴിയും, പെൺകുട്ടിയുടെ അമ്മയുടെ സത്യവാങ്മൂലവും കോടതി ചുമതലപ്പെടുത്തിയത് പ്രകാരം വിക്ടിം റൈറ്റ് സെന്റർ പ്രെജക്ട‌ട് കോർഡിനേറ്ററുടെ റിപ്പോർട്ടും പരിഗണിച്ചാണെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സുഹൃത്ത് ലൈംഗികമായി ചൂഷണം ചെയ്തെന്ന് തൊട്ടിൽപ്പാലം സ്റ്റേഷനിൽ നൽകിയ പരാതിയോടെയാണ് സംഭവങ്ങളുടെ തുടക്കം. യുവാവുമായി അടുപ്പത്തിലാണെന്നും, പെൺകുട്ടി ചൂഷണത്തിന് ഇരയായെന്നും മനസിലാക്കിയ പിതാവാണ് യുവാവിനെതിരെ പരാതി നൽകിയത്. എന്നാൽ ഇതിന് ശേഷവും ഇരുവരും ബന്ധം തുടർന്നു. പിന്നാലെ സുഹൃത്തായ യുവാവിന്റെ പ്രേരണയിൽ പിതാവിനെതിരെ പീഡന പരാതി നൽകുകയായിരുന്നു. തന്നെ എട്ടാം വയസ് മുതൽ ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാക്കുകയും, പിൽക്കാലത്ത് ലൈംഗികമായി പീഡിപ്പിച്ചെന്നുമായിരുന്നു പെൺകുട്ടിയുടെ പരാതി. കേസെടുത്ത കുറ്റ്യാടി പൊലീസ്, നാദാപുരം സ്പെഷ്യൽ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുകയും, കോടതി കേസ് പരിഗണനയ്ക്ക് എടുക്കുകയും ചെയ്തു.

ഇതിന് പിന്നാലെ, വിദേശത്ത് ജോലി ചെയ്യുന്ന പിതാവ് അഡ്വ. എംപി പ്രിയേഷ്കുമാർ മുഖേന ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പരാതിയുടെ നിജസ്ഥിതിയിൽ സംശയം തോന്നിയ ഹൈക്കോടതി, കേസ് പരിഗണനയ്ക്കെടുത്തു. തുടർന്ന് ഹൈക്കോടതി ലീഗൽ സർവീസ് കമ്മറ്റിയുടെ ഫാമിലി കൗൺസിലിങ് സെൻ്റർ റിപ്പോർട്ട് തേടി.

ഒപ്പം വിക്ട‌ിം റൈറ്റ് സെൻ്റർ പ്രൊജക്ട‌് കോർഡിനേറ്റർ അഡ്വ. പാർവതി മേനോനെ കോടതിയ സഹായിക്കാൻ ചുമതലപ്പെടുത്തുകയും ചെയ്തു‌. ഈ റിപ്പോർട്ടുകൾക്കൊപ്പം, പബ്ലിക് പ്രോസിക്യൂട്ടർ സമർപ്പിച്ച രേഖകളിലെ പെൺകുട്ടിയുടെയും, അമ്മയുടെയും മൊഴിയും പരിഗണിച്ച ശേഷമാണ് കേസ് റദ്ദ് ചെയ്ത‌ത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/176600/daughter-entangles-father-in-pocso-case-for-opposing-romantic-relationshipjustice-from-the-high-court-for-a-non-resident-kuttyadi-resident-in-a-case-registered-by-the-thotilpalam-police)