---
title: "കോഴിക്കോടു നിന്നും ഹൈദരാബാദിലേക്ക് 750 കോടി രൂപ കൊണ്ടുപോയത് മതിയായ സുരക്ഷാ മുൻകരുതലെടുക്കാതെ ; നേരത്തെ പാനൂർ സിഐയായിരുന്ന അസി. കമ്മിഷണർക്ക് സസ്പൻഷൻ."
english_title: "750 crore rupees were taken from Kozhikode to Hyderabad without adequate security precautions;Earlier Panur CI Asst."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/176592/750-crore-rupees-were-taken-from-kozhikode-to-hyderabad-without-adequate-security-precautionsearlier-panur-ci-asst"
published_at: "2024-01-13T19:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a29bae06af3_6e36ca33-6879-4815-8aee-cbda12d8121f.jpg"
keywords: []
---

# കോഴിക്കോടു നിന്നും ഹൈദരാബാദിലേക്ക് 750 കോടി രൂപ കൊണ്ടുപോയത് മതിയായ സുരക്ഷാ മുൻകരുതലെടുക്കാതെ ; നേരത്തെ പാനൂർ സിഐയായിരുന്ന അസി. കമ്മിഷണർക്ക് സസ്പൻഷൻ.

> **Lead Summary:** **** കോഴിക്കോട് സിറ്റി ഡി.സി.ആർ.ബി അസി.കമ്മിഷണർ ടി.പി ശ്രീജിത്തിനെയാണ് സർവിസിൽ നിന്ന് സസ്പെൻഡ് ചെയ്ത് ആഭ്യന്തരവകുപ്പ് ഉത്തരവിട്ടത്. കഴിഞ്ഞ വർഷം ഒക്ടോബർ 16നാണ് സംഭവം. യൂനിയൻ ബാങ്കിന്റെ കോഴിക്കോ

## Article Content

**** കോഴിക്കോട് സിറ്റി ഡി.സി.ആർ.ബി അസി.കമ്മിഷണർ ടി.പി ശ്രീജിത്തിനെയാണ് സർവിസിൽ നിന്ന് സസ്പെൻഡ് ചെയ്ത് ആഭ്യന്തരവകുപ്പ് ഉത്തരവിട്ടത്. കഴിഞ്ഞ വർഷം ഒക്ടോബർ 16നാണ് സംഭവം. യൂനിയൻ ബാങ്കിന്റെ കോഴിക്കോ

കോഴിക്കോട് നി ന്നും, ഹൈദരാബാദിലേക്കുള്ള വഴി മാവോയിസ്റ്റ് സാന്നിധ്യമുള്ളതുമായിരുന്നു. ഈ മേഖലയിൽ പോലും ഗുരുതര വീഴ്ച വരുത്തിയതിനാണ് സസ്പൻഷൻ. പണംകൊണ്ടുപോകുന്നതിനുള്ള പൊലിസ് എക്സ്കോർട്ട് ഡ്യൂട്ടിക്ക് യൂനിഫോം ധരിക്കണമെന്നാണ് റിസർവ് ബാങ്ക് നിർദേശം. ആയുധസജ്ജരാ യിരിക്കണമെന്നും രാത്രിയാത്ര ചെയ്യാൻ പാടില്ലെന്നും ബാങ്ക് ഏർപ്പാടാക്കുന്ന വാഹനം മാത്രമേ ഉപയോഗിക്കാവൂ എന്നുമാണ് ചട്ടം.

എന്നാൽ അസി. കമ്മിഷണർ ശ്രീജിത്ത് 17 ന് മൈസൂരു മുതൽ തെലുങ്കാന യിലെ മനോപാൽ വരെ യൂനിഫോം ധരിക്കാതെയും സർവിസ് പിസ്റ്റൾ കൈവശം സൂക്ഷിക്കാതെയും ആർ.ബി.ഐ നിർദേശം ലംഘിച്ചുവെന്നാണ് കണ്ടെത്തൽ. കൂടാതെ പണം നിറച്ച ട്രക്കിനൊപ്പം സ്വന്തം നിലയിൽ ഏർപ്പാടാക്കിയ ഇന്നോവ വാഹനത്തിൽ യാത്ര ചെയ്യുകയുമായിരുന്നു.

യാത്രക്കിടെ തെലുങ്കാനയിൽ വച്ച് ട്രക്കിന്റെ ടയർ പഞ്ചറായി. തുടർന്ന് തെലുങ്കാന പൊലിസും പിന്നാലെ ആർ.ഡി.ഒയും സ്ഥലത്തെത്തി സംഘത്തെ തടഞ്ഞുവയ്ക്കുകയും ചെയ്തിരുന്നു. പണം നാരായൺഗുഡ കറൻസി ചെസ്റ്റിൽ ഏൽപ്പിച്ച ശേഷം കൂടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസു കാരെ വഴിയിലാക്കി അസി. കമ്മിഷണർ സ്വകാര്യ കാറി ലാണ് തിരിച്ചുപോന്നത്. സംഭവത്തിൽ കർശന നടപടി സ്വീകരിക്കുന്നതിനായി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി റിപ്പോർട്ട് നൽകിയിരുന്നു.

ഗുരുതര സുരക്ഷാ വീഴ്ചയും അച്ചടക്കലംഘനവും ഉണ്ടാ യതായി വ്യക്തമായതിനാലാണ് സസ്പെൻഷൻ. നേരത്തെ പാനൂരിൽ സർക്കിൾ ഇൻസ്പെക്ടറായും ശ്രീജിത്ത് പ്രവർത്തിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/176592/750-crore-rupees-were-taken-from-kozhikode-to-hyderabad-without-adequate-security-precautionsearlier-panur-ci-asst)