---
title: "ഇരിട്ടിയിൽ   എം ഡി എം എയുമായി യുവാവ് പിടിയിൽ"
english_title: "Youth arrested with MDMA in Irtti"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/176493/youth-arrested-with-mdma-in-irtti"
published_at: "2024-01-13T12:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a23384becb7_Untitled-3_copy.jpg"
keywords: []
---

# ഇരിട്ടിയിൽ   എം ഡി എം എയുമായി യുവാവ് പിടിയിൽ

> **Lead Summary:** **ഇരിട്ടി : **എം ഡി എം എ യുമായി ശ്രീകണ്ഠപുരം സ്വദേശി മുഹമ്മദ് സഹൽ കൂട്ടുപുഴ അതിർത്തിയിലെ പോലീസ് പരിശോധനയിൽ പിടിയിൽ. ബംഗളുരുവിൽ നിന്ന് ബൈക്കിൽ കടത്തികൊണ്ടുവരികയായിരുന്ന 2.80 ഗ്രാം നിരോധിത മയക്കുമരുന്ന് ഇരിട്ടി എസ് ഐ എൻ. വിപിനും സംഘവും ജില്ലാ പോലിസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിലാണ് പിടികൂടിയത്. പരിശോധനയിൽ ബാഗിലെ അറയിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന് കണ്ടെത്തിയത് .

## Article Content

**ഇരിട്ടി : **എം ഡി എം എ യുമായി ശ്രീകണ്ഠപുരം സ്വദേശി മുഹമ്മദ് സഹൽ കൂട്ടുപുഴ അതിർത്തിയിലെ പോലീസ് പരിശോധനയിൽ പിടിയിൽ. ബംഗളുരുവിൽ നിന്ന് ബൈക്കിൽ കടത്തികൊണ്ടുവരികയായിരുന്ന 2.80 ഗ്രാം നിരോധിത മയക്കുമരുന്ന് ഇരിട്ടി എസ് ഐ എൻ. വിപിനും സംഘവും ജില്ലാ പോലിസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിലാണ് പിടികൂടിയത്. പരിശോധനയിൽ ബാഗിലെ അറയിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന് കണ്ടെത്തിയത് .

ലഹരി മരുന്നുമായി ശ്രീകണ്ഠപുരം പോലീസ് പിടികൂടിയ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ സഹൽ ഒന്നര മാസത്തിനുശേഷമാണ് സമാനമായ കേസിൽ വീണ്ടും ഇന്നലെ പോലീസ് പിടിയിലാകുന്നത്.

അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. പരിശോധന സംഘത്തിൽ എസ് ഐ എൻ വിപിൻ, ഡാൻസാഫ് എസ് ഐ ജിജിൽ മോൻ, എസ് സി പി ഒ മാരായ പത്മജൻ, വിജേഷ് എന്നിവർ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/176493/youth-arrested-with-mdma-in-irtti)