---
title: "കണ്ണൂരിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ചു"
english_title: "The woman died after giving birth in Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/176473/the-woman-died-after-giving-birth-in-kannur"
published_at: "2024-01-13T11:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a2237bd3498_65a21fc3b3591_death.jpg"
keywords: []
---

# കണ്ണൂരിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ചു

> **Lead Summary:** **കണ്ണൂർ :** പ്രസവാനന്തരം യുവതി അമിത രക്തസ്രാവത്തെ തുടര്‍ന്ന് മരിച്ചു . കൊട്ടുകാപ്പള്ളി ജോമോന്റെ ഭാര്യ ഫെബിറ്റി ആണ് മരിച്ചത്. തളിപ്പറമ്പ് സ്വകാര്യ ആശുപത്രിയിലാണ് പ്രസവം നടന്നത്.

## Article Content

**കണ്ണൂർ :** പ്രസവാനന്തരം യുവതി അമിത രക്തസ്രാവത്തെ തുടര്‍ന്ന് മരിച്ചു . കൊട്ടുകാപ്പള്ളി ജോമോന്റെ ഭാര്യ ഫെബിറ്റി ആണ് മരിച്ചത്. തളിപ്പറമ്പ് സ്വകാര്യ ആശുപത്രിയിലാണ് പ്രസവം നടന്നത്.

പ്രസവത്തെ തുടര്‍ന്ന് അമിത രക്തസ്രാവം ഉണ്ടാകുകയായിരുന്നു. നില ഗുരുതരമായതിനാല്‍ ആശുപത്രിയില്‍ നിന്ന് കണ്ണൂരിലെ മറ്റൊരു ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍രക്ഷിക്കാനായില്ല.

പെണ്‍കുഞ്ഞിന് ജന്‍മം നല്‍കിയശേഷമാണ് യുവതി മരണപ്പെട്ടത്. കുഞ്ഞ് ചികിത്സയിലാണ് . കരുവഞ്ചാലിലെ മുക്കാലക്കുന്നേല്‍ ജോയി-വല്‍സമ്മ ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: ജോബിറ്റ്, ബെന്നറ്റ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/176473/the-woman-died-after-giving-birth-in-kannur)