---
title: "11മാസം പ്രായമുള്ള കൈകുഞ്ഞുൾപ്പടെ മൂന്ന് മക്കളുമായി നാടുവിട്ട  കടവത്തൂർ സ്വദേശിനിയെ മാവൂർ സ്വദേശിക്കൊപ്പം കണ്ടെത്തി"
english_title: "A native of Kadavathur who fled with her three children carrying an 11-month-old baby was found along with a native of Mavoor."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/176423/a-native-of-kadavathur-who-fled-with-her-three-children-carrying-an-11-month-old-baby-was-found-along-with-a-native-of-mavoor"
published_at: "2024-01-13T07:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a1ec58de90c_police-jeep.1.1546149.jpg"
keywords: []
---

# 11മാസം പ്രായമുള്ള കൈകുഞ്ഞുൾപ്പടെ മൂന്ന് മക്കളുമായി നാടുവിട്ട  കടവത്തൂർ സ്വദേശിനിയെ മാവൂർ സ്വദേശിക്കൊപ്പം കണ്ടെത്തി

> **Lead Summary:** **കടവത്തൂർ: ** നാല് മക്കളിൽ മൂന്ന് മക്കളുമായി നാടുവിട്ട യുവതിയെ കണ്ടെത്തി. കടവത്തൂർ സ്വദേശിനിയെയാണ് കോഴിക്കോട് മാവൂരിൽ കണ്ടെത്തിയത്. ടൗണിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം രാവിലെ വീട്ടിൽ നിന്നും ഇറങ്ങിയതാണ്. ആറും, ഒമ്പതും വയസുള്ളതും 11 മാസം പ്രായമുള്ളതുമായ കുട്ടികളെയും കൂട്ടിയാണ് സ്ഥലം വിട്ടത്.

## Article Content

**കടവത്തൂർ: ** നാല് മക്കളിൽ മൂന്ന് മക്കളുമായി നാടുവിട്ട യുവതിയെ കണ്ടെത്തി. കടവത്തൂർ സ്വദേശിനിയെയാണ് കോഴിക്കോട് മാവൂരിൽ കണ്ടെത്തിയത്. ടൗണിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം രാവിലെ വീട്ടിൽ നിന്നും ഇറങ്ങിയതാണ്. ആറും, ഒമ്പതും വയസുള്ളതും 11 മാസം പ്രായമുള്ളതുമായ കുട്ടികളെയും കൂട്ടിയാണ് സ്ഥലം വിട്ടത്.

മൂത്തമകനെ കൂടെ കൊണ്ടുപോയില്ല.ഭർത്താവ് ഗൾഫിലാണ്. കൊളവല്ലൂർ പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ കണ്ടെത്തിയത്. യുവതിയ്ക്കായി തലശേരി, മാഹി, കണ്ണൂർ പ്രദേശങ്ങളിലെ ലോഡ്ജുകളിൽ പൊലീസ് പരിശോധന നടത്തിയിരുന്നു.

യുവതിയുടെ ഫോൺ കേന്ദ്രീകരിച്ച് സൈബർ സെല്ലിൻ്റെ സഹായത്തോടെ നടത്തിയ അന്വേഷണമാണ് ഫലം കണ്ടത്.കൊളവല്ലൂർ സി.ഐ എൻ പ്രജീഷ്, എസ്.ഐ പിബി പ്രശോഭ് എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/176423/a-native-of-kadavathur-who-fled-with-her-three-children-carrying-an-11-month-old-baby-was-found-along-with-a-native-of-mavoor)