---
title: "11മാസം പ്രായമുള്ള കൈകുഞ്ഞുൾപ്പടെ മൂന്ന് മക്കളുമായി കടവത്തൂർ സ്വദേശിനിയെ കാണാതായി ; ബന്ധുക്കളുടെ പരാതിയിൽ കൊളവല്ലൂർ  പൊലീസ് അന്വേഷണം തുടങ്ങി"
english_title: "A native of Kadavathur has gone missing with her 11-month-old baby in her arms and her three children;On the complaint of the relatives, the Kovallur police started an investigation"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/176264/a-native-of-kadavathur-has-gone-missing-with-her-11-month-old-baby-in-her-arms-and-her-three-childrenon-the-complaint-of-the-relatives-the-kovallur-police-started-an-investigation"
published_at: "2024-01-12T12:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a0e372c8a2f_download_(7).jpg"
keywords: []
---

# 11മാസം പ്രായമുള്ള കൈകുഞ്ഞുൾപ്പടെ മൂന്ന് മക്കളുമായി കടവത്തൂർ സ്വദേശിനിയെ കാണാതായി ; ബന്ധുക്കളുടെ പരാതിയിൽ കൊളവല്ലൂർ  പൊലീസ് അന്വേഷണം തുടങ്ങി

> **Lead Summary:** ***കടവത്തൂർ: ***നാല് മക്കളിൽ മൂന്ന് മക്കളുമായി യുവതി നാടുവിട്ടു. കടവത്തൂർ സ്വദേശിനിയെയാണ് കാണാതായത്. ടൗണിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം രാവിലെ വീടിറങ്ങിയതാണ്.

## Article Content

***കടവത്തൂർ: ***നാല് മക്കളിൽ മൂന്ന് മക്കളുമായി യുവതി നാടുവിട്ടു. കടവത്തൂർ സ്വദേശിനിയെയാണ് കാണാതായത്. ടൗണിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം രാവിലെ വീടിറങ്ങിയതാണ്.

ആറും, ഒമ്പതും വയസുള്ളതും 11 മാസം പ്രായമുള്ളതുമായ കുട്ടികളെയും കൂട്ടിയാണ് സ്ഥലം വിട്ടത്. മൂത്തമകനെ കൂടെ കൊണ്ടുപോയില്ല.ഭർത്താവ് ഗൾഫിലാണ്.

കൊളവല്ലൂർ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. യുവതിക്കായി തലശേരി, മാഹി, കണ്ണൂർ പ്രദേശങ്ങളിലെ ലോഡ്ജുകളിൽ പൊലീസ് പരിശോധന നടത്തി. യുവതിയുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കണം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/176264/a-native-of-kadavathur-has-gone-missing-with-her-11-month-old-baby-in-her-arms-and-her-three-childrenon-the-complaint-of-the-relatives-the-kovallur-police-started-an-investigation)