---
title: "ഡിവൈഎഫ്ഐയുടെ മനുഷ്യച്ചങ്ങല ; പിന്തുണയുമായി പ്രവാസി സംഘവും"
english_title: "DYFI's human chain;Expatriate group with support"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/176135/dyfis-human-chainexpatriate-group-with-support"
published_at: "2024-01-11T19:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659ff20f11faf_Untitled-3_copy.jpg"
keywords: []
---

# ഡിവൈഎഫ്ഐയുടെ മനുഷ്യച്ചങ്ങല ; പിന്തുണയുമായി പ്രവാസി സംഘവും

> **Lead Summary:** **** ജനുവരി 20ന് കേരളത്തില്‍ ഡിവെെഎഫ്ഐ നേതൃത്വത്തില്‍ സംഘടിപ്പിച്ചിട്ടുള്ള മനുഷ്യ ചങ്ങലയില്‍ പ്രവാസി കുടുംബങ്ങള്‍ കണ്ണികളാകും.. തൃശൂരില്‍ തിങ്കളാഴ്ച ചേര്‍ന്ന കേരള പ്രവാസി സംഘം സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് തീരുമാനമെടുത്തത്. കേരളത്തെ സാമ്പത്തികമായി ഞെരുക്കുകയും അവഗണിക്കുകയും ചെയ്യുന്ന കേന്ദ്ര നിലപാട് പ്രതിഷേധാര്‍ഹമാണ്.

## Article Content

**** ജനുവരി 20ന് കേരളത്തില്‍ ഡിവെെഎഫ്ഐ നേതൃത്വത്തില്‍ സംഘടിപ്പിച്ചിട്ടുള്ള മനുഷ്യ ചങ്ങലയില്‍ പ്രവാസി കുടുംബങ്ങള്‍ കണ്ണികളാകും.. തൃശൂരില്‍ തിങ്കളാഴ്ച ചേര്‍ന്ന കേരള പ്രവാസി സംഘം സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് തീരുമാനമെടുത്തത്. കേരളത്തെ സാമ്പത്തികമായി ഞെരുക്കുകയും അവഗണിക്കുകയും ചെയ്യുന്ന കേന്ദ്ര നിലപാട് പ്രതിഷേധാര്‍ഹമാണ്.

. പ്രവാസി ക്ഷേമ പദ്ധതികള്‍ക്ക് കേന്ദ്രം ധനസഹായം അനുവദിക്കുന്നില്ല. ഗള്‍ഫ് മലയാളികളെ വിമാന ടിക്കറ്റിന്‍റെ കാര്യത്തില്‍ കൊള്ളയടിക്കുന്നതിന് വിമാന കമ്പനികള്‍ക്ക് അനുമതി നല്‍കിയത് കേന്ദ്രമാണെന്നും യോഗം കുറ്റപ്പെടുത്തി. എക്സിക്യൂട്ടീവ് യോഗത്തില്‍ പ്രസിഡണ്ട് ഗഫൂര്‍ പി ലില്ലീസ് അദ്ധ്യക്ഷനായിരുന്നു. ജനറല്‍ സെക്രട്ടറി കെ വി അബ്ദുള്‍ ഖാദര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/176135/dyfis-human-chainexpatriate-group-with-support)