---
title: "തലശേരി ജൂബിലി ഷോപ്പിംഗ് കോംപ്ലക്സിൻ്റെ സീലിംഗ് അടർന്നുവീണു ;  അപകടമൊഴിവായത് തലനാരിഴക്ക്"
english_title: "Ceiling of Thalassery Jubilee Shopping Complex has collapsed;The accident occurred head-on"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/176111/ceiling-of-thalassery-jubilee-shopping-complex-has-collapsedthe-accident-occurred-head-on"
published_at: "2024-01-11T16:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659fd0dea031e_Untitled-1_copy.jpg"
keywords: []
---

# തലശേരി ജൂബിലി ഷോപ്പിംഗ് കോംപ്ലക്സിൻ്റെ സീലിംഗ് അടർന്നുവീണു ;  അപകടമൊഴിവായത് തലനാരിഴക്ക്

> **Lead Summary:** ** തലശേരി: **നിരവധി സ്ഥാപനങ്ങളും, ആളുകളുമെത്തുന്ന തലശേരി പഴയ ബസ്റ്റാൻ്റിലെ ജൂബിലി ഷോപ്പിംഗ് കോംപ്ലക്സ് അപകടാവസ്ഥയിൽ. സീലിംഗ് അടർന്നു വീഴുന്നത് അപകട ഭീതി വർധിപ്പിക്കുകയാണ്.ഏറ്റവും ഒടുവിൽ ഇന്ന് താഴത്തെ നിലയിലുള്ള ശീതൾ റെഡിമെയ്‌ഡ് കടയ്ക്ക് മുന്നി ലും സീലിംഗ് അടർന്ന് വീണു.

## Article Content

** തലശേരി: **നിരവധി സ്ഥാപനങ്ങളും, ആളുകളുമെത്തുന്ന തലശേരി പഴയ ബസ്റ്റാൻ്റിലെ ജൂബിലി ഷോപ്പിംഗ് കോംപ്ലക്സ് അപകടാവസ്ഥയിൽ. സീലിംഗ് അടർന്നു വീഴുന്നത് അപകട ഭീതി വർധിപ്പിക്കുകയാണ്.ഏറ്റവും ഒടുവിൽ ഇന്ന് താഴത്തെ നിലയിലുള്ള ശീതൾ റെഡിമെയ്‌ഡ് കടയ്ക്ക് മുന്നി ലും സീലിംഗ് അടർന്ന് വീണു.

രാവിലെ ഒട്ടേറെ ആളുകൾ പലവിധ ആവശ്യങ്ങൾക്കായി വന്നു പോവുന്ന സമയത്തായിരുന്നു മുകൾ ഭാഗത്തു നിന്നും സിമൻ്റ് തേപ്പ് ഭാഗങ്ങൾ അടർന്നു വീണത്. ഈ സമയം ആരും ഇല്ലാത്തതിനാൽ അപകടം ഒഴിവായി. തലശേരി പ്രസ് ക്ലബ്, ബാങ്കുൾപ്പടെയുള്ള സ്ഥാപനങ്ങൾ എന്നിവ ജൂബിലിയിൽ പ്രവർത്തിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/176111/ceiling-of-thalassery-jubilee-shopping-complex-has-collapsedthe-accident-occurred-head-on)