---
title: "കണ്ണൂരിൽ കൈത്തറി വസ്ത്രശാലയിലുണ്ടായ തീപ്പിടുത്തത്തിൽ ലക്ഷങ്ങളുടെ നഷ്ടം ; തീയണച്ചത് 8 ഫയർ യൂണിറ്റുകൾ"
english_title: "A fire at Ambadi Textile Mill in Kannur caused loss of lakhs;The fire was extinguished by 8 fire units"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/176006/a-fire-at-ambadi-textile-mill-in-kannur-caused-loss-of-lakhsthe-fire-was-extinguished-by-8-fire-units"
published_at: "2024-01-11T10:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659f78b7cb0f2_659f4193cd2a0_Screenshot_20240111-064649_WhatsApp.jpg"
keywords: []
---

# കണ്ണൂരിൽ കൈത്തറി വസ്ത്രശാലയിലുണ്ടായ തീപ്പിടുത്തത്തിൽ ലക്ഷങ്ങളുടെ നഷ്ടം ; തീയണച്ചത് 8 ഫയർ യൂണിറ്റുകൾ

> **Lead Summary:** **** തോട്ടട എസ്.എൻ. കോളേജിന് സമീപം കൈത്തറി വസ്ത്ര കയറ്റുമതി സ്ഥാപനത്തിന് തീപിടിച്ച് വൻ നാശം. അവേര റോഡിൽ ധർമപുരി ഹൗസിങ് കോളനിക്ക് എതിർവശത്തായി പ്രവർത്തിക്കുന്ന അമ്പാടി എൻ്റർ പ്രൈസസിലാണ് തീ പിടിച്ചത്. ബുധനാഴ്ച രാത്രി 9.15-ഓടെയാണ് സംഭവം. തൊഴിലാളികളും ജീവനക്കാരും ജോലി കഴിഞ്ഞുപോയ ശേഷമാണ് അപകടമുണ്ടായത്.

## Article Content

**** തോട്ടട എസ്.എൻ. കോളേജിന് സമീപം കൈത്തറി വസ്ത്ര കയറ്റുമതി സ്ഥാപനത്തിന് തീപിടിച്ച് വൻ നാശം. അവേര റോഡിൽ ധർമപുരി ഹൗസിങ് കോളനിക്ക് എതിർവശത്തായി പ്രവർത്തിക്കുന്ന അമ്പാടി എൻ്റർ പ്രൈസസിലാണ് തീ പിടിച്ചത്. ബുധനാഴ്ച രാത്രി 9.15-ഓടെയാണ് സംഭവം. തൊഴിലാളികളും ജീവനക്കാരും ജോലി കഴിഞ്ഞുപോയ ശേഷമാണ് അപകടമുണ്ടായത്.

എന്റർപ്രൈസസിൻ്റെ രണ്ട് ബ്ലോക്കിൽ നൂൽ സൂക്ഷിക്കുന്ന ബ്ലോക്കിലാണ് തീപ്പിടിത്തമു ണ്ടായത്. ഇവിടം പൂർണമായും കത്തിനശിച്ചു. ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്.

ല് സൂക്ഷിക്കുന്ന ബ്ലോക്കിൽനിന്ന് പുക ഉയരുന്നത് കണ്ട സുരക്ഷാ ജീവനക്കാരൻ ബ്ലോക്കിൻ്റെ ജനൽ തുറന്നു നോക്കിയപ്പോഴാണ് തീ പടരുന്നത് കണ്ടത്. ഉടൻ അഗ്നിരക്ഷാസേനയെയും പോലീസിനെയും വിവരമറിയിച്ചു. കണ്ണൂർ സിറ്റി, കണ്ണൂർ ടൗൺ, എടക്കാട് പോലീസ് സ്റ്റേഷനുകളിലെ പോലീസുകാരും കണ്ണൂർ, തലശ്ശേരി അഗ്നിരക്ഷാസേന യുടെ എട്ട് യൂണിറ്റുകളുമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. തീപിടിച്ചത് നൂലിനായതിനാൽ തീയണക്കുക ഏറെ ശ്രമകരമായിരുന്നു.

10.45-ഓടെ തീ നിയന്ത്രണ വിധേയമായി. തുണിത്തരങ്ങൾ നിർമിച്ച് കയറ്റുമതി ചെയ്യുന്ന സ്ഥാപനമാണ് അമ്പാടി എൻ്ർപ്രൈസസ്. ചെന്നൈ ആസ്ഥാനമായുള്ള മുരുഗപ്പ ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്.

2008 മുതൽ കണ്ണൂർ കോർപ്പറേഷനിലെ കിഴുത്തള്ളി ഡിവിഷനിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ 120-ഓളം ജീവനക്കാരാണ് ജോലിചെയ്യുന്നത്. നൂൽ സൂക്ഷിക്കുന്ന ബ്ലോക്കിൽ ബുധനാഴ്ച പകൽ അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു. ഇതുമൂലം ഷോർട്ട് സർക്യൂട്ടുണ്ടായതാകാം തീപിടിക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/176006/a-fire-at-ambadi-textile-mill-in-kannur-caused-loss-of-lakhsthe-fire-was-extinguished-by-8-fire-units)