---
title: "ദ്വിദിന മാധ്യമ ശിൽപ്പശാലക്ക് കണ്ണൂരിൽ  തുടക്കമായി"
english_title: "A two-day media workshop began in Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/175831/a-two-day-media-workshop-began-in-kannur"
published_at: "2024-01-10T14:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659e576813c97_Untitled-7_copy.jpg"
keywords: []
---

# ദ്വിദിന മാധ്യമ ശിൽപ്പശാലക്ക് കണ്ണൂരിൽ  തുടക്കമായി

> **Lead Summary:** **കണ്ണൂർ :** കേരള മീഡിയ അക്കാദമിയും യൂനിസെഫും സംയുക്തമായി സംഘടിപ്പിച്ച ദ്വിദിന മാധ്യമ ശിൽപ്പശാലക്ക് തുടക്കമായി. കണ്ണൂർ സ്കൈ പാലസ് അക്കാദമിയിൽ നടന്ന ചടങ്ങിൽ സംസ്ഥാന ബാല വകാശ കമ്മീഷൻ ചെയർ പേഴ്സൺ അഡ്വ. കെ വി മനോജ് കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. കേരള മീഡിയ

## Article Content

**കണ്ണൂർ :** കേരള മീഡിയ അക്കാദമിയും യൂനിസെഫും സംയുക്തമായി സംഘടിപ്പിച്ച ദ്വിദിന മാധ്യമ ശിൽപ്പശാലക്ക് തുടക്കമായി. കണ്ണൂർ സ്കൈ പാലസ് അക്കാദമിയിൽ നടന്ന ചടങ്ങിൽ സംസ്ഥാന ബാല വകാശ കമ്മീഷൻ ചെയർ പേഴ്സൺ അഡ്വ. കെ വി മനോജ് കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. കേരള മീഡിയ

അക്കാദമി ചെയർമാൻ ആർ എസ് ബാബു അധ്യക്ഷത വഹിച്ചു. യൂനിസെഫ് കമ്മ്യൂണിക്കേഷൻ സ്പെഷ്യലിസ്റ്റ് ശ്യം സുധീർ ബണ്ടി,കേരള മീഡിയ അക്കാദമി വൈസ്. ചെയർമാൻ ഇഎസ് സുഭാഷ്,അക്കാദമി ജനറൽ കൗൺസിൽ അംഗം പി.പി. ശശീന്ദ്രൻ , കണ്ണൂർ പ്രസ് ക്ലബ് പ്രസിഡന്റ് സിജി ഉലഹന്നാൻ , മാധ്യമ പ്രവർത്തകരായ ദീപക് ധർമ്മടം, സുരേഷ് വെള്ളിമംഗലം, പിആർഡി ഓഫീസർ ഇ.കെ പത്മനാഭൻ , വി ടി അനിൽ തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി അനിൽ ഭാസ്ക്കർ സ്വാഗതം പറഞ്ഞു.

> ആദ്യ സെഷനിൽ " വ്യജ വാർത്തകൾ കണ്ടെത്താൻ ആർട്ടിഫിഷ്യൻ ഇന്റലിജൻസ് " എന്ന വിഷയത്തിൽ സുനിൽ പ്രഭാകരൻ ( ഓൺലൈൻ കൺസൾട്ടന്റ് , മാത്യഭൂമി ) സംസാരിച്ചു. ക്യാമ്പ് നാളെ വൈകിട്ട് സമാപിക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/175831/a-two-day-media-workshop-began-in-kannur)