---
title: "കേരള സ്റ്റേറ്റ് കുക്കിംഗ് വർക്കേഴ്സ് യൂണിയൻ പാനൂർ സൗത്ത് മണ്ഡലം കൺവെൻഷനും, സംഗീത നിശയും സംഘടിപ്പിച്ചു."
english_title: "Kerala State Cooking Workers Union organized Pannoor South Mandal Convention and Music Night."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/175682/kerala-state-cooking-workers-union-organized-pannoor-south-mandal-convention-and-music-night"
published_at: "2024-01-09T19:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659d5597a06c3_Untitled-3_copy.jpg"
keywords: []
---

# കേരള സ്റ്റേറ്റ് കുക്കിംഗ് വർക്കേഴ്സ് യൂണിയൻ പാനൂർ സൗത്ത് മണ്ഡലം കൺവെൻഷനും, സംഗീത നിശയും സംഘടിപ്പിച്ചു.

> **Lead Summary:** **പാനൂർ:** പാനൂർ സുമംഗലി ഓഡിറ്റോറിയത്തിൽ നടന്ന കുക്കിംഗ് വർക്കേഴ്സ് യൂണിയൻ പാനൂർ സൗത്ത് മണ്ഡലം കൺവെൻഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ഇബ്രാഹിം പാലക്കാട് ഉദ്ഘാടനം ചെയ്തു.

## Article Content

**പാനൂർ:** പാനൂർ സുമംഗലി ഓഡിറ്റോറിയത്തിൽ നടന്ന കുക്കിംഗ് വർക്കേഴ്സ് യൂണിയൻ പാനൂർ സൗത്ത് മണ്ഡലം കൺവെൻഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ഇബ്രാഹിം പാലക്കാട് ഉദ്ഘാടനം ചെയ്തു.

കെ.മുഹ്സിൻ അധ്യക്ഷനായി. ഫുഡ് ആൻ്റ് സേഫ്റ്റി ഓഫീസർ മുസ്തഫ ക്ലാസെടുത്തു. ജില്ലാ പ്രസിഡൻ്റ് നസീർ കൂത്ത്പറമ്പ്, സെക്രട്ടറി സജീവ് ഇരിണാവ്, സജി വിളക്കോട് എന്നിവർ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി ടിൻറു പി. ടോമി ആശ്രിത പദ്ധതി വിശദീകരിച്ചു. കെ.കെ റഫീഖ് സ്വാഗതവും, ഹാരിസ് ചാലിൽ നന്ദിയും പറഞ്ഞു. തുടർന്ന് സംഗീത നിശയും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/175682/kerala-state-cooking-workers-union-organized-pannoor-south-mandal-convention-and-music-night)