---
title: "സ്വർണ്ണക്കപ്പുമായെത്തി കണ്ണൂർ  സ്ക്വാഡ് ; മാഹിയിൽ  ആവേശോജ്ജ്വല  സ്വീകരണമൊരുക്കി ജില്ലാ പഞ്ചായത്ത്"
english_title: "Kannur squad won the gold cup;The district panchayat organized an enthusiastic reception in Mahi"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/175640/kannur-squad-won-the-gold-cupthe-district-panchayat-organized-an-enthusiastic-reception-in-mahi"
published_at: "2024-01-09T16:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659d282b081bf_Untitled-2_copy.jpg"
keywords: []
---

# സ്വർണ്ണക്കപ്പുമായെത്തി കണ്ണൂർ  സ്ക്വാഡ് ; മാഹിയിൽ  ആവേശോജ്ജ്വല  സ്വീകരണമൊരുക്കി ജില്ലാ പഞ്ചായത്ത്

> **Lead Summary:** **കണ്ണൂർ : **62-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വർണ കിരീടം നേടിയ കണ്ണൂർ ജില്ലാ ടീമിന് മാഹിയിൽ പ്രൗഡോജ്വല സ്വീകരണം. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ദിവ്യ, ജില്ലാ കലക്ടർ അരുൺ കെ. വിജയൻ എന്നിവർ ചേർന്ന് കണ്ണൂർ സ്ക്വാഡിനെ സ്വീകരിച്ചു. 23 വർഷത്തിന് ശേഷമുള്ള കിരീടനേട്ടത്തെ അത്യാവേശത്തോടെയാണ് കണ്ണൂർ ജില്ല വരവേറ്റത്.

## Article Content

**കണ്ണൂർ : **62-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വർണ കിരീടം നേടിയ കണ്ണൂർ ജില്ലാ ടീമിന് മാഹിയിൽ പ്രൗഡോജ്വല സ്വീകരണം. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ദിവ്യ, ജില്ലാ കലക്ടർ അരുൺ കെ. വിജയൻ എന്നിവർ ചേർന്ന് കണ്ണൂർ സ്ക്വാഡിനെ സ്വീകരിച്ചു. 23 വർഷത്തിന് ശേഷമുള്ള കിരീടനേട്ടത്തെ അത്യാവേശത്തോടെയാണ് കണ്ണൂർ ജില്ല വരവേറ്റത്.

കൊല്ലത്ത് നിന്ന് കണ്ണൂരിലേക്ക് എത്തിയ ടീമിനെ ജില്ലാ അതിർത്തിയായ മാഹിയിൽ വെച്ച് വൈകീട്ടാണ് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്വീകരിച്ചത്. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ദിവ്യ, വൈസ് പ്രസിഡണ്ട് ബിനോയ് കുര്യൻ, ജില്ലാ കളക്ടർ അരുൺ കെ വിജയൻ ഐഎഎസ്, ജില്ലാ പഞ്ചായത്തംഗം മുഹമ്മദ് അഫ്സൽ, ടി.വി രാജേഷ് എന്നിവർ ചേർന്ന് ആഘോഷപൂർവ്വം ടീമിനെ തുറന്ന വാഹനത്തിൽ കണ്ണൂർ നഗരത്തിലേക്ക് ആനയിച്ചു.

ആറ് മണിയോടെ കണ്ണൂരിലെത്തിയ ടീമിനെ വാദ്യമേളങ്ങളോടെയും, കലാരൂപങ്ങളുടെയും, അകമ്പടിയോടെ വിപുലമായ ആഹ്ളാദ പ്രകടനം ഉണ്ടായി. കലോത്സവത്തിൽ വിജയികളായ മുഴുവൻ വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ച് പിന്നീട് വമ്പൻ സ്വീകരണവും വിദ്യാർഥികൾക്ക് നൽകും. കഴിഞ്ഞ വ‍ർഷത്തെ ജേതാക്കളായ കോഴിക്കോടിനെ മൂന്ന് പോയിന്റിന് പിന്നിലാക്കിയാണ് കണ്ണൂർ സ്ക്വാഡ് സ്വർണക്കപ്പിൽ മുത്തമിട്ടത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/175640/kannur-squad-won-the-gold-cupthe-district-panchayat-organized-an-enthusiastic-reception-in-mahi)