---
title: "തളിപ്പറമ്പ് ഏഴാംമൈലിൽ വാഹനങ്ങൾ തുടരെ കൂട്ടിയിടിച്ചു ;  രണ്ടു പേർക്ക് പരിക്ക്"
english_title: "Car accident at Thaliparamba  7th Mile: Two injured"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/175635/car-accident-at-thaliparamba-7th-mile-two-injured"
published_at: "2024-01-09T16:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659d265076032_659d0e5bc9d5e_Picsart_24-01-09_14-42-34-087.jpg"
keywords: []
---

# തളിപ്പറമ്പ് ഏഴാംമൈലിൽ വാഹനങ്ങൾ തുടരെ കൂട്ടിയിടിച്ചു ;  രണ്ടു പേർക്ക് പരിക്ക്

> **Lead Summary:** തളിപ്പറമ്പ: ഏഴാംമൈലിൽ വാഹനാപകടം.മൂന്നു വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. ഏഴാംമൈൽ എംആർഐ ഹോട്ടലിന് മുന്നിലായിരുന്നു അപകടം. തളിപ്പറമ്പ് ഭാഗത്തുനിന്നും വരികയായിരുന്ന കെഎസ്ആർടിസി ബസ് കെഎസ്ഇബിയുടെ പ്രവർത്തിക്കായെത്തിയെത്തിയ പിക്കപ്പ് വാനിൽ ഇടിച്ചായിരുന്നു അപകടം.

## Article Content

തളിപ്പറമ്പ: ഏഴാംമൈലിൽ വാഹനാപകടം.മൂന്നു വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. ഏഴാംമൈൽ എംആർഐ ഹോട്ടലിന് മുന്നിലായിരുന്നു അപകടം. തളിപ്പറമ്പ് ഭാഗത്തുനിന്നും വരികയായിരുന്ന കെഎസ്ആർടിസി ബസ് കെഎസ്ഇബിയുടെ പ്രവർത്തിക്കായെത്തിയെത്തിയ പിക്കപ്പ് വാനിൽ ഇടിച്ചായിരുന്നു അപകടം.

ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് വാൻ മുന്നിലുണ്ടായ കാറിനെ ഇടിക്കുകയായിരുന്നു. നിയന്ത്രണംവിട്ട കാർ എംആർഎ യുടെ മതിൽ തകർത്ത് സമീപത്തെ തേക്കുമരത്തിൽ ഇടിച്ചാണ് നിന്നത്. കാറ് പൂർണമായും തകർന്നു. അപകടത്തിൽ കാറിൽ ഉണ്ടായിരുന്ന ഡോക്ടർ ഭഗത്തിന് കഴുത്തിനും, മാതമംഗലം സ്വദേശി ജിക്സന് കാലിനും പരിക്കേറ്റു. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/175635/car-accident-at-thaliparamba-7th-mile-two-injured)