---
title: "#Kappa |  കണ്ണൂരിൽ  യു​വാ​വി​നെ   കാപ്പ ചുമത്തി ജയിലിലടച്ചു"
english_title: "In Kannur, the youth was charged with Kappa and sent to jail"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/175591/in-kannur-the-youth-was-charged-with-kappa-and-sent-to-jail"
published_at: "2024-01-09T12:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659cf11740ce7_659cef9dd2dc9_kannur.jpg"
keywords: []
---

# #Kappa |  കണ്ണൂരിൽ  യു​വാ​വി​നെ   കാപ്പ ചുമത്തി ജയിലിലടച്ചു

> **Lead Summary:** **ക​ണ്ണൂ​ർ: ** ല​ഹ​രി​മ​രു​ന്ന് കേ​സു​ക​ളി​ലും ക​വ​ർ​ച്ച കേ​സി​ലും പ്ര​തി​യാ​യ യു​വാ​വി​നെ കാ​പ്പ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ചു. ക​ണ്ണൂ​ർ ടൗ​ൺ പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ കൊ​റ്റാ​ളി അ​ത്താ​ഴ​ക്കു​ന്ന് സ്വ​ദേ​ശി കെ. ​റ​സീ​മി​നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

## Article Content

**ക​ണ്ണൂ​ർ: ** ല​ഹ​രി​മ​രു​ന്ന് കേ​സു​ക​ളി​ലും ക​വ​ർ​ച്ച കേ​സി​ലും പ്ര​തി​യാ​യ യു​വാ​വി​നെ കാ​പ്പ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ചു. ക​ണ്ണൂ​ർ ടൗ​ൺ പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ കൊ​റ്റാ​ളി അ​ത്താ​ഴ​ക്കു​ന്ന് സ്വ​ദേ​ശി കെ. ​റ​സീ​മി​നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

സി​റ്റി ജി​ല്ല പൊ​ലീ​സ് ക​മീ​ഷ​ണ​ർ അ​ജി​ത് കു​മാ​റി​ന്റെ റി​പ്പോ​ർ​ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ല​ക്ട​റു​ടെ ഉ​ത്ത​ര​വ് പ്ര​കാ​ര​മാ​ണ് ന​ട​പ​ടി. ഇ​യാ​ൾ​ക്ക് ക​ണ്ണൂ​ർ ടൗ​ൺ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലും ക​ണ്ണൂ​ര്‍ എ​ക്‌​സൈ​സ് ഓ​ഫി​സി​ലു​മാ​യി നാ​ല് കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്.

ടൗ​ൺ പൊ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്‌​പെ​ക്ട​ർ ബി​നു മോ​ഹ​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/175591/in-kannur-the-youth-was-charged-with-kappa-and-sent-to-jail)