---
title: "സ്കൂൾ കലോത്സവത്തിൽ സ്വർണക്കപ്പ് നേടിയ 'കണ്ണൂർ സ്ക്വാഡിന്' ഇന്ന് ഗംഭീര സ്വീകരണം ; മാഹിയിൽ നിന്നും കണ്ണൂർ വരെ തുറന്ന വാഹനത്തിൽ യാത്ര "
english_title: "'Kannur Squad' who won the gold cup in the school arts festival received a grand reception today;Travel from Mahi to Kannur in an open vehicle"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/175558/kannur-squad-who-won-the-gold-cup-in-the-school-arts-festival-received-a-grand-reception-todaytravel-from-mahi-to-kannur-in-an-open-vehicle"
published_at: "2024-01-09T11:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659cdfce0c4f6_Untitled-4_copy.jpg"
keywords: []
---

# സ്കൂൾ കലോത്സവത്തിൽ സ്വർണക്കപ്പ് നേടിയ 'കണ്ണൂർ സ്ക്വാഡിന്' ഇന്ന് ഗംഭീര സ്വീകരണം ; മാഹിയിൽ നിന്നും കണ്ണൂർ വരെ തുറന്ന വാഹനത്തിൽ യാത്ര 

> **Lead Summary:** **കണ്ണൂർ** :** **സ്കൂൾ കലോത്സവത്തിൽ സ്വർണക്കപ്പ് നേടിയ കണ്ണൂർ ടീമിന് ഇന്ന് സ്വീകരണമൊരുക്കും. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് ജില്ലാ അതിർത്തിയായ ന്യൂമാഹിയിൽ സംഘത്തെ സ്വീകരിക്കും.

## Article Content

**കണ്ണൂർ** :** **സ്കൂൾ കലോത്സവത്തിൽ സ്വർണക്കപ്പ് നേടിയ കണ്ണൂർ ടീമിന് ഇന്ന് സ്വീകരണമൊരുക്കും. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് ജില്ലാ അതിർത്തിയായ ന്യൂമാഹിയിൽ സംഘത്തെ സ്വീകരിക്കും.

ജില്ലയിൽ നിന്നുളള ജനപ്രതിനിധികൾ പങ്കെടുക്കും. തുടർന്ന് തുറന്ന വാഹനത്തിൽ സ്വർണക്കപ്പുമായി കണ്ണൂർ വരെ ഘോഷയാത്ര. ഏഴ് കേന്ദ്രങ്ങളിൽ സ്വീകരണത്തിന് ശേഷം അഞ്ച് മണിയോടെ കണ്ണൂർ നഗരത്തിൽ ഘോഷയാത്ര സമാപിക്കും. കോഴിക്കോടിനെ പിന്നിലാക്കി 952 പോയിന്‍റ് നേടിയാണ് 23 വർഷത്തിന് ശേഷം കണ്ണൂർ കലാകിരീടം സ്വന്തമാക്കിയത്.

വിരുന്നെത്തിയവർക്ക് ഹൃദ്യമായ സ്വീകരണവും യാത്രയപ്പും നൽകിയാണ് കൊല്ലം കലോൽസവത്തിന് തിരശ്ശീല വീണത്. അഞ്ച് ദിവസത്തെ കൊല്ലം മഹോൽസവം സംഘാടന മികവു കൊണ്ടും ശ്രദ്ധേയമായി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/175558/kannur-squad-who-won-the-gold-cup-in-the-school-arts-festival-received-a-grand-reception-todaytravel-from-mahi-to-kannur-in-an-open-vehicle)