---
title: "കണ്ണൂരിൽ  മയക്കുമരുന്നു കേസിലെ പ്രതിയെ പിടികൂടാനെത്തിയ പൊലീസ് സംഘത്തിന് നേരെ വടിവാൾ അക്രമം ; മൂന്ന് പൊലീസുകാർക്ക് പരിക്ക്, ജീപ്പ് തകർത്തു."
english_title: "In Kannur, the police team that came to arrest the suspect in the drug case was attacked with sticks.Three policemen were injured and the jeep was destroyed."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/175518/in-kannur-the-police-team-that-came-to-arrest-the-suspect-in-the-drug-case-was-attacked-with-sticksthree-policemen-were-injured-and-the-jeep-was-destroyed"
published_at: "2024-01-09T07:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659cad2bd5130_Untitled-1_copy.jpg"
keywords: []
---

# കണ്ണൂരിൽ  മയക്കുമരുന്നു കേസിലെ പ്രതിയെ പിടികൂടാനെത്തിയ പൊലീസ് സംഘത്തിന് നേരെ വടിവാൾ അക്രമം ; മൂന്ന് പൊലീസുകാർക്ക് പരിക്ക്, ജീപ്പ് തകർത്തു.

> **Lead Summary:** **കണ്ണൂർ : **മയക്കുമരുന്ന് കേസിലെ പ്രതിയെ തേടിയെത്തിയ പോലീസിനുനേരെ ക്വട്ടേഷൻ സംഘത്തിന്റെ അക്രമം. പോലീസ് ജീപ്പ് തകർത്തു. അക്രമത്തിൽ മൂന്ന് പോലീസുകാർക്ക് പരിക്കേറ്റു. മയക്കുമരുന്ന് കേസുകളിലെ പ്രതികളായ റഹീമിൻ്റെയും മുനീറിന്റെയും വീട് ഇവിടെയാണ്. ഇരുവരും സഹോദരങ്ങളാണ്.

## Article Content

**കണ്ണൂർ : **മയക്കുമരുന്ന് കേസിലെ പ്രതിയെ തേടിയെത്തിയ പോലീസിനുനേരെ ക്വട്ടേഷൻ സംഘത്തിന്റെ അക്രമം. പോലീസ് ജീപ്പ് തകർത്തു. അക്രമത്തിൽ മൂന്ന് പോലീസുകാർക്ക് പരിക്കേറ്റു. മയക്കുമരുന്ന് കേസുകളിലെ പ്രതികളായ റഹീമിൻ്റെയും മുനീറിന്റെയും വീട് ഇവിടെയാണ്. ഇരുവരും സഹോദരങ്ങളാണ്.

റഹീം നിരവധി മയക്കുമരുന്ന് കേസിൽ പ്രതിയാണ്. ഇയാളെ എടക്കാട് പോലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടർന്ന് കലക്ടറുടെ നിർദേശപ്രകാരം ഇയാളുടെ വീട് സീൽ ചെയ്തിരു ന്നു. ബംഗ്ളൂരിലും ആന്ധ്രയിലുമൊക്കെ കറങ്ങിനടക്കുന്ന റഹീം ഇടക്കിടെ ഈ പ്രദേശത്ത് എത്താറുണ്ടെന്ന വിവരം പോലീസിന് ലഭിച്ചിരുന്നു.

ഇയാൾ ഇവിടെ എത്തിയിട്ടുണ്ടോയെന്ന റിയാനാണ് പോലീസ് സംഘം വാഹനത്തിലെത്തിയത്. ഈസമയം ഒരു കാറിൽ മാരകായുധങ്ങളുമായെത്തിയ നാലംഗസംഘം പോലീസിന് നേരെ തിരിയുകയായിരുന്നു. പോലീസ് വാഹനത്തിന്റെ മുന്നിൽ കാർ നിർത്തി വടിവാളുമായി പുറത്തിറങ്ങിയ സംഘം പോലീസുകാർക്ക് നേരെ വാൾവീശി ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചു. പോലീസ് ജീപ്പിന്റെ സൈഡിലെ ഗ്ലാസ് വടിവാൾ കൊണ്ട് തകർത്തു. സീറ്റിനും കേടുപാടുവരുത്തി.

പോലീസ് ജീപ്പ് മുന്നോട്ടെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ വീണ്ടും ഇവർ അക്രമം നടത്തുകയായിരുന്നു. വടിവാൾ വീശലിൽ പോലീസുകാരായ ലവൻ, അനിൽ, അജേഷ് എന്നിവർക്ക് പരിക്കേറ്റു. പരിക്ക് വകവെക്കാതെ ക്വട്ടേഷൻ സംഘത്തെ പിടികൂടാൻ ശ്രമിക്കുന്നതിനി ടയിൽ കാറിൽ കയറി അതിവേഗതയിൽ ഓടിച്ച് ഇവർ രക്ഷപ്പെടുകയായിരുന്നു. കാറിന്റെ നമ്പർ പ്ലേറ്റ് വ്യാജമാണെന്ന് തെളിഞ്ഞിട്ടുണ്ട്. റഹീം നിയോഗിച്ച ക്വട്ടേഷൻ സംഘമാണ് അക്രമം നടത്തിയതെന്നാണ് സൂചന.

പോലീസുകാരുടെ ഔദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തിയതിനും വധശ്രമത്തിനും, പൊതുമുതൽ നശീകരണത്തിനും അന്യായമായി സംഘംചേർന്നതിനും മാരകായുധങ്ങൾ കൈവശംവെച്ചതിനും ഇവർക്കെ തിരെ എടക്കാട് പോലീസ് കേസെടുത്തു. എ.സി.പി: ടി.കെ രത്നകുമാറിൻ്റെ മേൽനോട്ടത്തിൽ പ്രതികളെ പിടികൂടാൻ സി.ഐ സുരേന്ദ്രൻ കല്യാടൻ്റെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/175518/in-kannur-the-police-team-that-came-to-arrest-the-suspect-in-the-drug-case-was-attacked-with-sticksthree-policemen-were-injured-and-the-jeep-was-destroyed)