---
title: "തലശേരിയിൽ  ഡിവൈഎഫ്ഐ വനിതാ  നേതാവിൻ്റെ വീടിന് നേരെ  കല്ലേറ് ;  മുത്തശിക്ക് പരിക്ക്."
english_title: "Stone pelting at DYFI woman leader's house in Thalassery;Grandma is injured."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/175493/stone-pelting-at-dyfi-woman-leaders-house-in-thalasserygrandma-is-injured"
published_at: "2024-01-08T22:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659c25a6a98b6_Untitled-3_copy.jpg"
keywords: []
---

# തലശേരിയിൽ  ഡിവൈഎഫ്ഐ വനിതാ  നേതാവിൻ്റെ വീടിന് നേരെ  കല്ലേറ് ;  മുത്തശിക്ക് പരിക്ക്.

> **Lead Summary:** **തലശേരി: ** കതിരൂർ ആറാംമൈൽ കോലാവിൽ യൂണിറ്റ് ജോയന്റ് സിക്രട്ടറി സിയയുടെ സിയാ സദനത്തിന് നേരെയാണ് കല്ലേറുണ്ടായത്. . അക്രമികൾ വീടിന്റെ ജനൽചില്ലുകൾ എറിഞ്ഞു തകർത്തു.

## Article Content

**തലശേരി: ** കതിരൂർ ആറാംമൈൽ കോലാവിൽ യൂണിറ്റ് ജോയന്റ് സിക്രട്ടറി സിയയുടെ സിയാ സദനത്തിന് നേരെയാണ് കല്ലേറുണ്ടായത്. . അക്രമികൾ വീടിന്റെ ജനൽചില്ലുകൾ എറിഞ്ഞു തകർത്തു.

പൊട്ടിയ ചില്ലുകളും, കല്ലും വിടിനകത്ത് വീണ്  തൊട്ടടുത്ത് ഉറങ്ങുകയായിരുന്ന മുത്തശി ദേവുവിന്റെ കാലിന് പരിക്ക് പറ്റി. ദേവുവിന്റെ മകൾ സുഷമ സി പി എം കോലാവിൽ ബ്രാഞ്ചംഗവും പ്രദേശത്തെ ആശാ വർക്കറുമാണ്.

ബി.ജെ.പി. ആർ.എസ്.എസ്. പ്രവർത്തകരാണ് കല്ലെറിഞ്ഞതെന്ന് സി.പി.എം  ആരോപിച്ചു.  പ്രചരണ ജാഥയുടെ ഭാഗമായി കോലാവിൽ ഭാഗത്ത് ഡി.വൈ.എഫ്.ഐ. കെട്ടിയ  കൊടികളും തോരണങ്ങളും നശിപ്പിച്ചതായും പരാതി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/175493/stone-pelting-at-dyfi-woman-leaders-house-in-thalasserygrandma-is-injured)