---
title: "ശ്രീനഗറിൽ ന്യുമോണിയ  ബാധിച്ച് മരിച്ച സൈനികൻ  വളയം സ്വദേശി മിഥുനിന് കണ്ണീർ പ്രണാമം"
english_title: "A tearful tribute to Mithun, a soldier from Valayam who died of pneumonia in Srinagar"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/175407/a-tearful-tribute-to-mithun-a-soldier-from-valayam-who-died-of-pneumonia-in-srinagar"
published_at: "2024-01-08T14:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659bbcbe015fb_Untitled-8_copy.jpg"
keywords: []
---

# ശ്രീനഗറിൽ ന്യുമോണിയ  ബാധിച്ച് മരിച്ച സൈനികൻ  വളയം സ്വദേശി മിഥുനിന് കണ്ണീർ പ്രണാമം

> **Lead Summary:** **വളയം: ** ശ്രീനഗറിൽ ജോലി ചെയ്‌തു വരികയായിരുന്ന സൈനികൻ ന്യൂമോണിയ ബാധിച്ച് സൈനിക ആശുപത്രിയിൽ മരിച്ചു. വളയം ചെക്കോറ്റയിലെ പേരാലുള്ള പറമ്പത്ത് മിഥുൻ ആണ് മരിച്ചത്.

## Article Content

**വളയം: ** ശ്രീനഗറിൽ ജോലി ചെയ്‌തു വരികയായിരുന്ന സൈനികൻ ന്യൂമോണിയ ബാധിച്ച് സൈനിക ആശുപത്രിയിൽ മരിച്ചു. വളയം ചെക്കോറ്റയിലെ പേരാലുള്ള പറമ്പത്ത് മിഥുൻ ആണ് മരിച്ചത്.

ശ്രീനഗറിൽ ജോലി ചെയ്യവെ പനി ബാധിച്ച് സൈനിക ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. രാവിലെയാണ് മിഥുൻ മരിച്ചവിവരം അധികൃതർ ബന്ധുക്കളെ അറിയിച്ചത്. അച്ഛൻ റിട്ടയേർഡ് ആർമി ഉദ്യോഗസ്ഥൻ ജയചന്ദ്രൻ, അമ്മ: മിനി. ഭാര്യ: ഗോപിക, മകൾ: ദക്ഷിത്, സഹോദരി: ചാന്ദിനി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/175407/a-tearful-tribute-to-mithun-a-soldier-from-valayam-who-died-of-pneumonia-in-srinagar)