---
title: "മുൻ മന്ത്രി പി.ആർ.കുറുപ്പിൻ്റെ ഇരുപത്തിമൂന്നാം  ചരമവാർഷികാചരണം ; അനുസ്മരണ കുടുംബസംഗമങ്ങളിൽ വൻ ജനപങ്കാളിത്തം"
english_title: "23rd Death Anniversary of Former Minister PR Kurup;Large attendance at memorial family gatherings"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/175382/23rd-death-anniversary-of-former-minister-pr-kuruplarge-attendance-at-memorial-family-gatherings"
published_at: "2024-01-08T13:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659baa8eeafe4_Untitled-7_copy.jpg"
keywords: []
---

# മുൻ മന്ത്രി പി.ആർ.കുറുപ്പിൻ്റെ ഇരുപത്തിമൂന്നാം  ചരമവാർഷികാചരണം ; അനുസ്മരണ കുടുംബസംഗമങ്ങളിൽ വൻ ജനപങ്കാളിത്തം

> **Lead Summary:** പാനൂർ : പി ആർ അനുസ്മരണ കുടുംബ സംഗമങ്ങൾ നാടെങ്ങും വൻ ജനപങ്കാളിത്തതോടെയാണ് നടക്കുന്നത്. ഒട്ടേറെ കുട്ടികളും, സ്ത്രീകളും ഉൾപെടെയുള്ളവർ സംഗമങ്ങളിൽ പങ്കെടുക്കുന്നുണ്ട്. പ്രദേശങ്ങളിലെ സമഗ്ര വികസന കാഴ്ചപ്പാടുകളും സംഗമങ്ങളിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്.

## Article Content

പാനൂർ : പി ആർ അനുസ്മരണ കുടുംബ സംഗമങ്ങൾ നാടെങ്ങും വൻ ജനപങ്കാളിത്തതോടെയാണ് നടക്കുന്നത്. ഒട്ടേറെ കുട്ടികളും, സ്ത്രീകളും ഉൾപെടെയുള്ളവർ സംഗമങ്ങളിൽ പങ്കെടുക്കുന്നുണ്ട്. പ്രദേശങ്ങളിലെ സമഗ്ര വികസന കാഴ്ചപ്പാടുകളും സംഗമങ്ങളിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്.

മേലെ പൂക്കോം മേഖലാ കുടുംബ സംഗമം കൗൺസിലർ സി.എച്ച്.സ്വാമി ദാസൻ്റെ വസതിയിൽ നടന്നു. കെ.പി.മോഹനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ഇ.പി.ദാമോദരൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. എസ്. കുഞ്ഞിരാമൻ അധ്യക്ഷനായി. സി.എച്ച്.സ്വാമി ദാസൻ സ്വാഗതം പറഞ്ഞു.എൻ.ധനഞ്ജയൻ, രവീന്ദ്രൻ കുന്നോത്ത്, കെ.കുമാരൻ, കെ.സി.ദീപ, പി.ദിനേശൻ, വി.പി.യദുകൃഷ്ണ, കെ.പി.സായന്ത്, സി.കെ.ബി.തിലകൻ, കെ.സി.രാജൻ, സജീവൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.

ചെണ്ടയാട് മേഖലാ കുടുംബസംഗമം നിള്ളങ്ങലിൽ നടന്നു പി.ജനാർദ്ദനന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം കെ.പി.മോഹനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.ആർ.ജെ.ഡി. സംസ്ഥാനവൈസ്.പ്രസിഡന്റ് ഇ.പി. ദാമോദരൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.ഉഷ രയരോത്ത്, ഒ പി. ഷീജ, കരുവാങ്കണ്ടി ബാലൻ, രവീന്ദ്രൻ കുന്നോത്ത്, പി.ദിനേശൻ എം.കെ.രഞ്ജിത്ത്., ചന്ദ്രിക പതിയന്റവിട , ബീന ഒഞ്ചിയം , സി.പി ദീപ എന്നിവർ സംസാരിച്ചു. പി.ബാബു സ്വാഗതവും കൊടക്കാടൻ രാജൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/175382/23rd-death-anniversary-of-former-minister-pr-kuruplarge-attendance-at-memorial-family-gatherings)