---
title: "സംസ്ഥാനത്ത് മഴ തുടരാൻ സാധ്യത: കേന്ദ്ര കാലാവസ്ഥ വകുപ്പ്"
english_title: "Rain likely to continue in the state: Central Meteorological Department"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/175331/rain-likely-to-continue-in-the-state-central-meteorological-department"
published_at: "2024-01-08T11:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659b8a612b863_download_(3).jpg"
keywords: []
---

# സംസ്ഥാനത്ത് മഴ തുടരാൻ സാധ്യത: കേന്ദ്ര കാലാവസ്ഥ വകുപ്പ്

> **Lead Summary:** ** **മഴ തുടരാൻ സാധ്യത മുകളിലെ ചക്രവാതച്ചുഴിയാണ് മഴയ്ക്ക് കാരണം.ഇതിന്റെ ഭാഗമായാണ് അടുത്ത 4-5 ദിവസം കേരളത്തില്‍ മിതമായ/ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

## Article Content

** **മഴ തുടരാൻ സാധ്യത മുകളിലെ ചക്രവാതച്ചുഴിയാണ് മഴയ്ക്ക് കാരണം.ഇതിന്റെ ഭാഗമായാണ് അടുത്ത 4-5 ദിവസം കേരളത്തില്‍ മിതമായ/ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയപ്പ് നല്‍കുന്നുണ്ട്. അതേസമയം മഴയ്‌ക്കൊപ്പം ഇടിമിന്നലിനും 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

കേരള തമിഴ്‌നാട് തീരത്ത് ഉയര്‍ന്ന തിരമാല ജാഗ്രതയും കടലാക്രമണ സാധ്യതയും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ മത്സ്യബന്ധനത്തിന് തടസ്സമില്ല. അറബിക്കടലില്‍ ചക്രവാതച്ചുഴിയുടെയും, ലക്ഷദ്വീപ് മുതല്‍ വടക്കന്‍ കൊങ്കണ്‍ വരെ നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദ പാത്തിയുടേയും സ്വാധീന ഫലമായാണ് സംസ്ഥാനത്ത് മഴ തുടരുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/175331/rain-likely-to-continue-in-the-state-central-meteorological-department)