---
title: "പാനൂരിൽ ഇടിമിന്നലേറ്റ് വീട്ടിന് കേടുപാട് ; ഇലക്ട്രിക്ക് മീറ്റർ പൊട്ടിത്തെറിച്ചു, വയറിംഗും  നശിച്ചു."
english_title: "House damaged by lightning in Panur;The electric meter exploded and the wiring was destroyed."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/175261/house-damaged-by-lightning-in-panurthe-electric-meter-exploded-and-the-wiring-was-destroyed"
published_at: "2024-01-07T21:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659ac6174c072_Untitled-1_copy.jpg"
keywords: []
---

# പാനൂരിൽ ഇടിമിന്നലേറ്റ് വീട്ടിന് കേടുപാട് ; ഇലക്ട്രിക്ക് മീറ്റർ പൊട്ടിത്തെറിച്ചു, വയറിംഗും  നശിച്ചു.

> **Lead Summary:** ***പാനൂർ : ***പാനൂരിനടുത്ത് പാറാട്ടാണ് ഇടിമിന്നലിൽ കനത്ത നാശം ഉണ്ടായത്. പാറാട് മിനിസ്റ്റേഡിയത്തിന് സമീപം കല്ല് വച്ച പറമ്പത്ത് മഹമൂദിൻ്റെ വീട്ടിലാണ് ശനിയാഴ്ച്ച രാത്രി 10 മണിയോടെ ഉണ്ടായ ഇടിമിന്നൽ നാശം വിതച്ചത്. വീട്ടിലെ ഒരു മുറിയിലെ ഇലക്ട്രിക് സാധനങ്ങൾ എല്ലാം നശിച്ചു.

## Article Content

***പാനൂർ : ***പാനൂരിനടുത്ത് പാറാട്ടാണ് ഇടിമിന്നലിൽ കനത്ത നാശം ഉണ്ടായത്. പാറാട് മിനിസ്റ്റേഡിയത്തിന് സമീപം കല്ല് വച്ച പറമ്പത്ത് മഹമൂദിൻ്റെ വീട്ടിലാണ് ശനിയാഴ്ച്ച രാത്രി 10 മണിയോടെ ഉണ്ടായ ഇടിമിന്നൽ നാശം വിതച്ചത്. വീട്ടിലെ ഒരു മുറിയിലെ ഇലക്ട്രിക് സാധനങ്ങൾ എല്ലാം നശിച്ചു.

വയറിംഗ് സാമഗ്രികളും നശിച്ചു. വീടിന് പുറത്ത് സ്ഥാപിച്ച മീറ്റർ ഉഗ്ര ശബ്ദത്തിൽ പൊട്ടിത്തെറിച്ചു. ഈ സമയം മുറിയിൽ ആളുണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. 5 ദിവസത്തോളം മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/175261/house-damaged-by-lightning-in-panurthe-electric-meter-exploded-and-the-wiring-was-destroyed)