---
title: "പാനൂർ സബ്  ട്രഷറിയിലേക്ക് വരൂ ;  ജീവനക്കാർ  ഒരുക്കിയ പൂന്തോട്ടം  കണ്ണിന് കുളിർമ്മയേകും."
english_title: "Come to Panur Sub-Treasury;The garden prepared by the staff is pleasing to the eye."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/175175/come-to-panur-sub-treasurythe-garden-prepared-by-the-staff-is-pleasing-to-the-eye"
published_at: "2024-01-07T13:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659a5e312706e_Untitled-2_copy.jpg"
keywords: []
---

# പാനൂർ സബ്  ട്രഷറിയിലേക്ക് വരൂ ;  ജീവനക്കാർ  ഒരുക്കിയ പൂന്തോട്ടം  കണ്ണിന് കുളിർമ്മയേകും.

> **Lead Summary:** ***കൂത്തുപറമ്പ്: ***കൂത്തുപറമ്പ് റോഡിൽ ബിആർസിയുടെ മുൻവശത്ത് വാടക കെട്ടിടത്തിൽ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന പാനൂർ സബ് ട്രഷറിയുടെ വരാന്തയിലാണ് തൂക്കു പൂന്തോട്ടം ഒരുക്കിയിട്ടു ള്ളത്. ട്രഷറിയിൽ എത്തുന്നവരെ സ്വാഗതം ചെയ്യുന്നത് മനോഹരമായ ചെടികളാണ്.

## Article Content

***കൂത്തുപറമ്പ്: ***കൂത്തുപറമ്പ് റോഡിൽ ബിആർസിയുടെ മുൻവശത്ത് വാടക കെട്ടിടത്തിൽ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന പാനൂർ സബ് ട്രഷറിയുടെ വരാന്തയിലാണ് തൂക്കു പൂന്തോട്ടം ഒരുക്കിയിട്ടു ള്ളത്. ട്രഷറിയിൽ എത്തുന്നവരെ സ്വാഗതം ചെയ്യുന്നത് മനോഹരമായ ചെടികളാണ്.

നേരത്തെ ട്രഷറിക്കകത്തേക്ക് ശക്തമായ സൂര്യപ്രകാശമെത്തിച്ചേരുന്നതിനാൽ ജീവനക്കാർക്ക് കമ്പ്യൂട്ടറും മറ്റും പ്രവർത്തിപ്പിക്കാൻ പ്രയാസം നേരിട്ടിരുന്നു. ഇതിനെ തുടർന്നാണ് ഇത്തരമൊരു ആശയത്തിലേക്കെത്തിയതെന്ന് ട്രഷറി ഓഫീസർ പി.ബിന്ദു പറഞ്ഞു. പൂന്തോട്ടം സ്ഥാപിച്ചതോടെ ചൂടിൻ്റെ പ്രയാസം പരിഹരിക്കാൻ സാധിച്ചു.

സൂപ്രണ്ട് കെ.പി. സജീവ്, സീനിയർ അക്കൗണ്ടന്റ് ശിവജി എന്നിവരുടെ നേതൃത്വം കൂടിയായതോടെ കൂടുതൽ ചെടികൾ പൂന്തോട്ടത്തിലെത്തി. ട്രഷറി ജീവനക്കാരായ ഷംലൽ, ലീമ, രേഖ, ഷൈനി, ബിനോയ്‌, അജേഷ്, മിനി എന്നിവർ ചെടി പരിപാലനവും ഏറ്റെടുത്തു. ജീവനക്കാർ ഒന്നടങ്കം സഹകരിച്ചതിനാൽ കാര്യങ്ങൾ എളു പ്പമായതായി ശിവജി പറഞ്ഞു

നേരത്തെ ജോലി ചെയ്തിടവും ശിവജി പ്രകൃതി സൗഹൃദമാക്കിയിട്ടുണ്ട്. മണി പ്ലാന്റ്, ബോഗൻ വില്ല, മുല്ല, തെറ്റി മുതലായ ചെടികൾ കൂട്ടത്തിലുണ്ട്.

പൂന്തോട്ട ജീവനക്കാർ തന്നെയാണ് സ്ഥലം തിരഞ്ഞ ടുത്തത്. സ്ഥലപരിമിതികൾ തിരിച്ചറി ഞ്ഞാണ് ജീവനക്കാർ സ്ഥലം കണ്ടെത്തിയത്. നല്ല സൂര്യപ്രകാശ വും ലഭിക്കും. പരമ്പരാഗത ഗാർ ഡനിംഗ് രീതിയിൽ നിന്ന് മാറി ചിന്തിച്ചാണ് ജീവനക്കാർ ഹാങ്ങിങ് ഗാർഡൻ ഒരുക്കിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/175175/come-to-panur-sub-treasurythe-garden-prepared-by-the-staff-is-pleasing-to-the-eye)