---
title: "സ്വകാര്യ വ്യക്തി എതിരു നിന്നതിനാൽ അണിയാരം - പെരിങ്ങത്തൂർ റോഡ് പണി നിലച്ചെന്ന് ; റോഡ് വികസന സമിതി ബഹുജന മാർച്ച് നടത്തി"
english_title: "Aniyaram-Peringathur road work stopped due to private person's opposition;The Road Development Committee held a mass march"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/175061/aniyaram-peringathur-road-work-stopped-due-to-private-persons-oppositionthe-road-development-committee-held-a-mass-march"
published_at: "2024-01-06T20:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6599681679ac3_Untitled-3_copy.jpg"
keywords: []
---

# സ്വകാര്യ വ്യക്തി എതിരു നിന്നതിനാൽ അണിയാരം - പെരിങ്ങത്തൂർ റോഡ് പണി നിലച്ചെന്ന് ; റോഡ് വികസന സമിതി ബഹുജന മാർച്ച് നടത്തി

> **Lead Summary:** ** **അണിയാര ത്തിനും പെരിങ്ങത്തൂരിനും ഇടയിൽ 2.100 കിലോമീറ്റർ ദൂരം റോഡ് നിർമ്മാണമാണ് പാതി വഴിയിൽ നിലച്ചത്. നഗരസഭയുടെ കീഴിലുള്ള റോഡാണിത്.

## Article Content

** **അണിയാര ത്തിനും പെരിങ്ങത്തൂരിനും ഇടയിൽ 2.100 കിലോമീറ്റർ ദൂരം റോഡ് നിർമ്മാണമാണ് പാതി വഴിയിൽ നിലച്ചത്. നഗരസഭയുടെ കീഴിലുള്ള റോഡാണിത്.

പൊതുമരാമത്ത് വകുപ്പ് റോഡ് നിർമ്മാണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഫണ്ട് അനുവദിച്ചത്. നിർമ്മാണം ആരംഭിച്ചിട്ട് മാസങ്ങളായി. റോഡ് വികസന ത്തിനായി 60 മീറ്റർ ദൂരത്തിൽ സ്വകാര്യ വ്യക്തി സ്ഥലം വിട്ടു നൽകാത്തതിനാൽ നിർമാണ പ്രവൃത്തി തടസ്സപ്പെട്ടിരിക്കുകയാണ്.

സ്ഥലം ഉടമയുടെ മതിൽ പൊളിക്കുന്നതി നെതിരെ കോടതി യിൽ നിന്ന് സ്റ്റേ വാങ്ങിയിട്ടുണ്ട്. അണിയാരം റോഡിൽ നീ ലവിൽ അങ്കണവാടി റോഡിനും ധർവ്വേഷ് ഖദിജ മഹൽ വീടിനും ഇടയിലെ പറമ്പ് ഉടമയാണ് സ്ഥലം വിട്ടു നൽകാത്ത ത്. സ്റ്റേ ഒഴിവാക്കാൻ ആവശ്യമായ നടപടികൾ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. പെരിങ്ങത്തൂർ - അണിയാരം ബാവാച്ചി റോഡ് വികസനത്തിന് തുരങ്കം വെക്കുന്ന വികസന വിരോധിയെ ജന പക്ഷം തുറന്നു കാണിക്കുന്നതിനും റോഡ്പ്രവർത്തി പെട്ടന്ന് പൂർത്തികരിക്കുന്നതിനായി റോഡ് വികസന സമിതിയുടെ നേതൃത്വത്തിൽ ബഹുജന മാർച്ച് നടത്തിയത്. അണിയാരം മാക്കാണ്ടി പീടികക്ക് സമീപം നിന്ന് ആരംഭിച്ച മാർച്ച് അണിയാരം സൗത്ത് എൽ പി സ്കൂൾ പരിസരത്ത് സമാപിച്ചു. സമാപന യോഗത്തിൽ റോഡ് വികസന സമിതി ചെയർമാനും നഗര സഭ സ്ഥിരം സമിതി അധ്യക്ഷനുമായ ടി കെ ഹനീഫ് അധ്യക്ഷനായി.

വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ പി ഷാജി ,ബഷീർ ആവോലം, സന്തോഷ് കണ്ണം വെള്ളി, സി പി ഗംഗാധരൻ, രാജേഷ് കൊച്ചിയങ്ങാടി, ജയചന്ദ്രൻ കരിയാട്, . മുൻസിപ്പൽ കൗൺസിലർമാരായ എം പി കെ അയ്യൂബ് , കെ ഷീബ, അൻസാർ കൊടക്ക സംസാരിച്ചു, റോഡ് വികസന സമിതി അംഗം എം പി പ്രജീഷ് നന്ദി പറഞ്ഞു .

ബഹുജന മാർച്ചിന് റോഡ് വികസന സമിതി കൺവീനർ കെ പി കാദു , എൻ വി അഷ്റഫ്, മുത്തലിബ് കണ്ണോത്ത്, കെ പി റാഷിദ്, സമീർ അജ് വ, ഷംസു വി പി, ടി ടി കെ നസീർ പറമ്പത്ത് ഹരീന്ദ്രൻ, ഖാലിദ് പിലാവുള്ളതിൽ, പറമ്പത്ത് രവീന്ദ്രൻ, മാക്കാണ്ടി രാജൻ, കെ പി ഷിബു, കെ പി അശോകൻ, പത്മനാഭൻ നടമ്മൽ, രവീന്ദ്രൻ പറമ്പത്ത്, കെ പി കലേഷ് കുമാർ, കെ പി അബ്ദു റഹ് മാൻ, നേതൃത്വം നൽകി ചില വ്യക്തികളുടെ സ്ഥലം സംരക്ഷിച്ചെന്നും ചിലരുടെ സ്ഥലങ്ങൾ കൂടുതലായി എടു ത്തെന്നും പരാതി നിലനിൽക്കു ന്നുണ്ട്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/175061/aniyaram-peringathur-road-work-stopped-due-to-private-persons-oppositionthe-road-development-committee-held-a-mass-march)