---
title: "മാക്കൂട്ടം ചുരത്തിൽ നിയന്ത്രണം വിട്ട കാർ താഴ്ചയിലേക്ക് മറിഞ്ഞു ; പാനൂരിലെ മാധ്യമ പ്രവർത്തകന് പരിക്ക്"
english_title: "The car lost control at Makootam pass and fell down;Journalist injured in Panur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/174975/the-car-lost-control-at-makootam-pass-and-fell-downjournalist-injured-in-panur"
published_at: "2024-01-06T14:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659910e724158_Untitled-9_copy.jpg"
keywords: []
---

# മാക്കൂട്ടം ചുരത്തിൽ നിയന്ത്രണം വിട്ട കാർ താഴ്ചയിലേക്ക് മറിഞ്ഞു ; പാനൂരിലെ മാധ്യമ പ്രവർത്തകന് പരിക്ക്

> **Lead Summary:** **** വിരാജ്പേട്ട മാക്കൂട്ടം ചുരത്തിൽ കാർ താഴ്ചയിലേക് മറിഞ്ഞ് മാധ്യമ പ്രവർത്തകന് പരിക്ക്‌. വെള്ളിയാഴ്ച വൈകുന്നേരം 6 മണിയോടെ പാനൂരിൽ നിന്നും വീരാജ്പേട്ട ഭാഗത്തേക്ക് പോകുകയായിരുന്ന മലബാർ വിഷൻ ചാനൽ ക്യാമറാമാൻ ജബ്ബാർ ചെണ്ടയാട് സഞ്ചരിച്ചിരുന്ന KL 59 H 3074 നമ്പർ റിറ്റ്സ് കാർ മാക്കൂട്ടം ചുരത്തിൽ നിയന്ത്രണം വിട്ട്‌ താഴ്ചയിലേക് മറിയുകയായിരുന്നു.

## Article Content

**** വിരാജ്പേട്ട മാക്കൂട്ടം ചുരത്തിൽ കാർ താഴ്ചയിലേക് മറിഞ്ഞ് മാധ്യമ പ്രവർത്തകന് പരിക്ക്‌. വെള്ളിയാഴ്ച വൈകുന്നേരം 6 മണിയോടെ പാനൂരിൽ നിന്നും വീരാജ്പേട്ട ഭാഗത്തേക്ക് പോകുകയായിരുന്ന മലബാർ വിഷൻ ചാനൽ ക്യാമറാമാൻ ജബ്ബാർ ചെണ്ടയാട് സഞ്ചരിച്ചിരുന്ന KL 59 H 3074 നമ്പർ റിറ്റ്സ് കാർ മാക്കൂട്ടം ചുരത്തിൽ നിയന്ത്രണം വിട്ട്‌ താഴ്ചയിലേക് മറിയുകയായിരുന്നു.

കാറിനുള്ളിൽ അകപ്പെട്ട ജബ്ബാർ ചെണ്ടയാടിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന മറ്റൊരു വാഹനത്തിലെ യാത്രക്കാർ ചേർന്ന് പുറത്തെത്തിക്കുകയായിരുന്നു. ജബ്ബാർ പരിക്കുകളോടെ വീരാജ്‌പേട്ടയിലെ സ്വകാര്യ ആശുപതിയിൽ ചികിത്സ തേടി. പരിക്കുകൾ സാരമുള്ളതല്ല. കാറിന്റെ മുൻഭാഗം പൂർണമായും തകർന്ന നിലയിലാണ്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/174975/the-car-lost-control-at-makootam-pass-and-fell-downjournalist-injured-in-panur)