---
title: "# karatechampionship |   വിദ്യാർത്ഥികൾക്ക് നൽകിയ വാക്കുപാലിച്ച് ഷിഹാൻ വിനോദ് കുമാർ ;  മാഹി ഗവൺമെന്റ് മിഡിൽ സ്കൂളിൽ സൗജന്യ  കരാട്ട ചാമ്പ്യൻഷിപ്പ് നടത്തി"
english_title: "Shihan Vinod Kumar who fulfilled his promise to the students;A free karate championship was held at Mahi Government Middle School"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/174970/shihan-vinod-kumar-who-fulfilled-his-promise-to-the-studentsa-free-karate-championship-was-held-at-mahi-government-middle-school"
published_at: "2024-01-06T13:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65990cf8a5109_Untitled-8_copy.jpg"
keywords: []
---

# # karatechampionship |   വിദ്യാർത്ഥികൾക്ക് നൽകിയ വാക്കുപാലിച്ച് ഷിഹാൻ വിനോദ് കുമാർ ;  മാഹി ഗവൺമെന്റ് മിഡിൽ സ്കൂളിൽ സൗജന്യ  കരാട്ട ചാമ്പ്യൻഷിപ്പ് നടത്തി

> **Lead Summary:** **മാഹി: **മാഹി മിഡിൽ സ്കൂളിലെ 2023 24 അധ്യയന വർഷത്തെ കരാട്ട ചാമ്പ്യൻഷിപ്പ് സ്കൂൾ അങ്കണത്തിൽ വച്ച് നടന്നു. ഷിഹാൻ വിനോദ് കുമാറിന്റെ അധ്യക്ഷതയിൽ ഏഴോളം കരാട്ടെ പരിശീലകരുടെ നേതൃത്വത്തിലാണ് ചാമ്പ്യൻഷിപ്പ് നടന്നത്.

## Article Content

**മാഹി: **മാഹി മിഡിൽ സ്കൂളിലെ 2023 24 അധ്യയന വർഷത്തെ കരാട്ട ചാമ്പ്യൻഷിപ്പ് സ്കൂൾ അങ്കണത്തിൽ വച്ച് നടന്നു. ഷിഹാൻ വിനോദ് കുമാറിന്റെ അധ്യക്ഷതയിൽ ഏഴോളം കരാട്ടെ പരിശീലകരുടെ നേതൃത്വത്തിലാണ് ചാമ്പ്യൻഷിപ്പ് നടന്നത്.

സ്കൂളിൽ കരാത്തെ പ്രദർശനത്തിനിടെ കുട്ടികളുടെ ആവേശം കണ്ട് സൗജന്യ കരാത്തെ ചാമ്പ്യന് ഷിപ്പ് നടത്തുമെന്ന് ഷിഹാൻ വിനോദ് കുമാർ പ്രഖ്യാപിച്ചിരുന്നു.

അമ്പതോളം വിദ്യാർത്ഥികൾ കരാട്ടെയിൽ മികവ് തെളിയിച്ചു. മികച്ച കരാട്ടെ പ്രകടനം കാഴ്ചവച്ച വിദ്യാർഥികളെ ഉപഹാരം നൽകി അനുമോദിച്ചു. കേരള, പുതുച്ചേരി സംസ്ഥാനങ്ങളിലെ കരാത്തെ ചീഫ് ഇൻസ്ട്രക്ടർ കൂടിയായ ഷിഹാൻ വിനോദ് കുമാർ ഒരു ലക്ഷത്തിലധികം പേരെ കരാത്തെ അഭ്യസിപ്പിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/174970/shihan-vinod-kumar-who-fulfilled-his-promise-to-the-studentsa-free-karate-championship-was-held-at-mahi-government-middle-school)