---
title: "പെരിങ്ങത്തൂർ ശാഖ തസ്ഫിയ ആദർശ സമ്മേളനം ജനുവരി 19 ന്  കരിയാട് ; പോസ്റ്റർ പ്രചരണോദ്ഘാടനം നടന്നു."
english_title: "Peringathur Branch Tasfia Adarsha Sammelan on January 19, Kariad;The poster campaign was launched."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/174959/peringathur-branch-tasfia-adarsha-sammelan-on-january-19-kariadthe-poster-campaign-was-launched"
published_at: "2024-01-06T13:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65990259bd208_Untitled-6_copy.jpg"
keywords: []
---

# പെരിങ്ങത്തൂർ ശാഖ തസ്ഫിയ ആദർശ സമ്മേളനം ജനുവരി 19 ന്  കരിയാട് ; പോസ്റ്റർ പ്രചരണോദ്ഘാടനം നടന്നു.

> **Lead Summary:** ***കരിയാട്:*** കരിയാട് പുതുശ്ശേരി പള്ളിക്ക് സമീപമാണ് ജനുവരി 19 വെള്ളിയാഴ്ച വൈകുന്നേരം 4:30മുതൽ തസ് വിയ ആദർശ സമ്മേളനം നടക്കുക. യുവത്വം നിർവചിക്കപ്പെടുന്നു എന്ന വിഷയത്തിൽ മുസ്തഫ മദനിയും, ജീവിതം ചില ഗൗരവമുള്ള ചിന്തകൾ എന്ന വിഷയത്തിൽ ശിഹാബ് എടക്കരയും പ്രഭാഷണം നടത്തും ഇന്ന്

## Article Content

***കരിയാട്:*** കരിയാട് പുതുശ്ശേരി പള്ളിക്ക് സമീപമാണ് ജനുവരി 19 വെള്ളിയാഴ്ച വൈകുന്നേരം 4:30മുതൽ തസ് വിയ ആദർശ സമ്മേളനം നടക്കുക. യുവത്വം നിർവചിക്കപ്പെടുന്നു എന്ന വിഷയത്തിൽ മുസ്തഫ മദനിയും, ജീവിതം ചില ഗൗരവമുള്ള ചിന്തകൾ എന്ന വിഷയത്തിൽ ശിഹാബ് എടക്കരയും പ്രഭാഷണം നടത്തും ഇന്ന്

നടന്ന ഒരുക്കം യോഗത്തിൽ ഭാരവാഹികളായ മഹമൂദ് പുകോം, മഹ്‌റൂഫ് പുല്ലൂക്കര, ഷഫീഖ് പെരിങ്ങത്തൂർ, കാസിം ചമ്പാട്, നൗഷാദ് ആസാദി എന്നിവർ പങ്കെടുത്തു.

പെരിങ്ങത്തൂർ ശാഖ തസ്ഫിയ ആദർശ സമ്മേളനത്തോട് അനുബന്ധിച്ച് പോസ്റ്റർ പ്രചരണോദ്ഘാടനവും നടന്നു. പെരിങ്ങത്തൂർ ശാഖ പ്രസിഡന്റ്‌ മുഹമ്മദ്, പെരിങ്ങത്തൂർ ശാഖ സെക്രട്ടറി ഷഫീഖ്, , അൽ ഹിക്മ സെക്രട്ടറി കാസിം ചമ്പാട്, സാലിഹ് ചമ്പാട് എന്നിവർ നേതൃത്വം നൽകി..

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/174959/peringathur-branch-tasfia-adarsha-sammelan-on-january-19-kariadthe-poster-campaign-was-launched)