---
title: "പാനൂരിൽ അക്ഷരാർത്ഥത്തിൽ ഓർമ്മച്ചെപ്പ് തുറക്കാൻ 1987 ലെ എസ്.എസ്.സി ബാച്ച് ; 'അ'പൂർവ വിദ്യാർത്ഥി സംഗമം ഞായറാഴ്ച പാനൂർ പിആർഎംഎച്ച്എസ്എസിൽ"
english_title: "SSC batch of 1987 to literally open memory in Panur;'A' Alumni Meet Sunday at Panur PRMHSS"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/174916/ssc-batch-of-1987-to-literally-open-memory-in-panura-alumni-meet-sunday-at-panur-prmhss"
published_at: "2024-01-06T10:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6598e34662ab3_Untitled-2_copy.jpg"
keywords: []
---

# പാനൂരിൽ അക്ഷരാർത്ഥത്തിൽ ഓർമ്മച്ചെപ്പ് തുറക്കാൻ 1987 ലെ എസ്.എസ്.സി ബാച്ച് ; 'അ'പൂർവ വിദ്യാർത്ഥി സംഗമം ഞായറാഴ്ച പാനൂർ പിആർഎംഎച്ച്എസ്എസിൽ

> **Lead Summary:** **പാനൂർ: **പാനൂർ ഹൈസ്കൂൾ 87 എസ് എസ് സി ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം ഞായറാഴ്ച പി ആർ എം പാനൂർ ഹയർ സെക്കണ്ടറി സ്കൂളിൽ എം എൽ എ കെ .പി മോഹനൻ ഉദ്ഘാടനം ചെയ്യും. എ. യതീന്ദ്രൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തും. നഗരസഭ കൗൺസിലർ പി കെ പ്രവീൺ ആൽമരത്തണലിൽ ഡയറക്ടറി കം മാഗസിൻ പ്രകാശനം നിർവ്വഹിക്കും.

## Article Content

**പാനൂർ: **പാനൂർ ഹൈസ്കൂൾ 87 എസ് എസ് സി ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം ഞായറാഴ്ച പി ആർ എം പാനൂർ ഹയർ സെക്കണ്ടറി സ്കൂളിൽ എം എൽ എ കെ .പി മോഹനൻ ഉദ്ഘാടനം ചെയ്യും. എ. യതീന്ദ്രൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തും. നഗരസഭ കൗൺസിലർ പി കെ പ്രവീൺ ആൽമരത്തണലിൽ ഡയറക്ടറി കം മാഗസിൻ പ്രകാശനം നിർവ്വഹിക്കും.

അന്ന് ങ്ങിയ അംഗങ്ങളുടെ ഫോട്ടോയും, വിവരങ്ങളും മാസികയിലുണ്ട്. എസ്എസ്എൽസി യിൽ നിന്ന് എസ് എസ് സി യായി മാറ്റത്തിന് വിധേയമായ വേറിട്ട ഒരനുഭവം ഉള്ള ഒരേ ഒരു ബാച്ച് ആണ് ഇത്. വലിയ എസ് എസ് സി ബുക്കും 1200 ൽ ഉള്ള മാർക്കും ഈ ബാച്ചിന് മാത്രം അവകാശപ്പെട്ടതാണ്.

അധ്യാപകർക്ക് ആദരവ്, ഫോട്ടോ സെഷൻ, വിവിധ കലാപരിപാടികൾ, ഫണ്ണി ഗെയിംസ് എന്നിങ്ങനെ വിവിധങ്ങളായ പരിപാടികളും നടക്കും. 36 വർഷങ്ങൾക്ക് മുമ്പ് പഠിച്ചിറങ്ങിയ വിദ്യാലയത്തിൽ ഒത്തുചേരാനുള്ള അവസരം ഒരുങ്ങിയത് കഴിഞ്ഞ വർഷം ജൂൺ 15ന് രൂപീകരിച്ച വാട്സ് ആപ്പ് കൂട്ടായ്മയിലൂടെയാണ്. ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള പ്രവാസികളായ പൂർവ്വ വിദ്യാർത്ഥികളും സംഗമത്തിനായി മാത്രം എത്തിച്ചേർന്നു കഴിഞ്ഞതായി ഭാരവാഹികൾ പറഞ്ഞു. 1987 ന് ശേഷം പരസ്പരം കണ്ട് മുട്ടാത്തവരാണ് ഭൂരിഭാഗം പേരും. 750 ഓളം പേരാണ് ഈ എസ്.എസ്.സി ബാച്ചിലുള്ളത്.

അഞ്ഞൂറോളം പേർ സംഗമത്തിനെത്തും. സംഗമം വിജയിപ്പിക്കുന്നതിനായി കെ പി രാമചന്ദ്രൻ സെക്രട്ടറിയായും കെ.എം.സുനലൻ പ്രസിഡണ്ടായും രാജീവ് കുമാർ ട്രഷറർ ആയുള്ള സംഘാടക സമിതിയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. സ്കൂൾ മാനേജർ പി കെ സരള, പി ആർ എം എച്ച് എസ് എസ് പ്രധാനധ്യാപിക മിനിജകുമാരി, സംഗമം ഭാരവാഹികളായ പ്രകാശൻ മൊകേരി, കെ ഐ കൃഷ്ണമുരളി, വിനോദൻ ചുങ്കക്കാരൻ, വി. രഞ്ജിത്കുമാർ എന്നിവർ സംസാരിക്കും.

അനുശോചന പ്രമേയം കെ പി നന്ദനനും, പ്രവർത്തന റിപ്പോർട്ട് ടി രാജീവ് കുമാറും അവതരിപ്പിക്കും. അംഗങ്ങൾ തന്നെ അവതരിപ്പിക്കുന്ന വൈവിധ്യമാർന്ന കലാപരിപാടികളും നടക്കും. വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി ഭാരവാഹികളായ കെ പി രാമചന്ദ്രൻ, കെ എം സുനലൻ, ടി രാജീവ് കുമാർ, കെ.എ കൃഷ്ണ മുരളി, പി.പ്രകാശൻ, കെ.പി പ്രദീപൻ, വിനോദൻ ചുങ്കക്കാരൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/174916/ssc-batch-of-1987-to-literally-open-memory-in-panura-alumni-meet-sunday-at-panur-prmhss)